ലാപ്ടോപ് മടിയിൽ വച്ച് ഉപയോഗിക്കാറുണ്ടോ? ഈ ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും!

ജോലി ചെയ്യാന്‍ ഒരു ഡെസ്‌ക് തന്നെ വേണമെന്നില്ല എന്ന സ്ഥിതിയുണ്ടാക്കിയ സവിശേഷമായ കണ്ടു പിടുത്തമായിരുന്നു ലാപ്‌ടോപ്. എവിടെയിരുന്നും ജോലി നടക്കുമെന്നതാണ് ലാപ്‌ടോപ്പിന്റെ പ്രത്യേകത. പേര് ലാപ്‌ടോപ് ആണെന്ന് വച്ച് ഇതെടുത്ത് മടിയില്‍ വയ്ക്കുന്നത് പക്ഷേ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. മടിയില്‍ വച്ച് കൊണ്ട് ദീര്‍ഘകാലം ലാപ്‌ടോപ്പും മറ്റ് ഇലക്ട്രോണിക് വസ്തുക്കളും ഉപയോഗിക്കുന്നത് ഇതിലെ ഇലക്ട്രോമാഗ്നറ്റിക് ഫ്രീക്വന്‍സി റേഡിയേഷന്‍ മൂലമുള്ള പ്രശ്‌നങ്ങളിലേക്ക് നയിക്കാം. പ്രത്യുത്പാദന അവയവങ്ങള്‍, ശരീരത്തിന്റെ വിന്യാസം, ചര്‍മ്മം, ഉറക്കത്തിന്റെ നിലവാരം എന്നിവയ്ക്ക് പ്രശ്‌നമുണ്ടാക്കാന്‍ മടിയില്‍ വച്ചുള്ള ലാപ്‌ടോപ് ഉപയോഗം കാരണമാകും. ലാപ്‌ടോപ് മടിയില്‍ വച്ച് ഉപയോഗിക്കുന്നവര്‍ ഇനി പറയുന്ന ഇതിന്റെ ആറ് ദൂഷ്യവശങ്ങളെ കുറിച്ച് അറിഞ്ഞിരിക്കണം.

  1. പ്രത്യുത്പാദനപരമായ ആരോഗ്യത്തെ ബാധിക്കും ലാപ്‌ടോപ്പിന്റെ ചൂടും ഇലക്ട്രോമാഗ്നറ്റിക് റേഡിയേഷനും നിങ്ങളുടെ പ്രത്യുത്പാദന അവയവങ്ങളുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കാം. ഈ റേഡിയേഷന്‍ പുരുഷ ബീജത്തിന്റെ ചലനക്ഷമതയെയും ഡിഎന്‍എ ഘടനയെയും തന്നെ ബാധിക്കാമെന്ന് ഫെര്‍ട്ടിലിറ്റി ആന്‍ഡ് സ്റ്റെറിലിറ്റി ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. സ്ത്രീകളുടെ ഹോര്‍മോണ്‍  സന്തുലനം, അണ്ഡത്തിന്റെ ആരോഗ്യം എന്നിവയെയും റേഡിയേഷന്‍ ബാധിക്കാം.
  2. ചര്‍മ്മത്തിന് നാശം‌ ദീര്‍ഘനേരം നമ്മുടെ ചര്‍മ്മവുമായി നേരിട്ട് സ്പര്‍ശിക്കുന്ന രീതിയില്‍ ലാപ്‌ടോപ് വയ്ക്കുന്നത് പൊള്ളലിനും ‘ടോസ്റ്റഡ് സ്‌കിന്‍ സിന്‍ഡ്രോം’ പോലുള്ള പ്രശ്‌നങ്ങള്‍ക്കും കാരണമാകാം. തുടകളില്‍ ചുവന്ന പാടുകള്‍, നിറ വ്യത്യാസം, ചര്‍മ്മ കോശങ്ങളുടെ നാശം എന്നിവയെല്ലാമാണ് ടോസ്റ്റഡ് സ്‌കിന്‍ സിന്‍ഡ്രോമിന്റെ ലക്ഷണങ്ങള്‍. ചികിത്സിക്കാതെ വിടുകയോ ആവശ്യമായ പരിഹാര നടപടികള്‍ എടുക്കാതിരിക്കുകയോ ചെയ്യുന്നത് സ്ഥിരമായ ചര്‍മ്മ വ്യത്യാസത്തിലേക്ക് നയിക്കാം.
  3. അര്‍ബുദ സാധ്യത വൃഷ്ണത്തെയും അണ്ഡാശയത്തെയുമൊക്കെ ബാധിക്കുന്ന ചില തരം ഉയര്‍ന്ന അപകട സാധ്യതയുള്ള അര്‍ബുദങ്ങള്‍ക്കും ഇത്തരം റേഡിയേഷന്‍ കാരണമാകാമെന്ന് കരുതപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *