ഈ ‘സൂപ്പർ’ നട്സ് കഴിക്കൂ; കുടലിലെ അർബുദ സാധ്യതതയെ അകറ്റാം

ലോകമാകെ അർബുദം ബാധിച്ചുള്ള മരണങ്ങളിൽ രണ്ടാമതാണ് കുടലിലെ അർബുദം. ഏറ്റവും സാധാരണയായി കാണപ്പെടുന്ന മൂന്നാമത്തെ അർബുദവും കുടലിലാണ്. അതിൽ തന്നെ ഏറ്റവും ഗുരുതരമായ രോ​ഗങ്ങളിൽ ഒന്നാണ് വൻകുടലിനേയും മലാശയത്തേയും ബാധിക്കുന്ന കോളോറെക്ടർ കാൻസർ. എന്നാൽ, ഇപ്പോൾ കോളോറെക്ടർ കാൻസർ വരാനുള്ള സാധ്യത കുറയ്ക്കാനാകുന്ന നട്സുകളെക്കുറിച്ച് പുതിയ പഠനം പുറത്തുവന്നിരിക്കുകയാണ്. നാഷണൽ ലൈബ്രറി ഓഫ് മെഡിസിനിൽ അടുത്തിടെ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യങ്ങൾ പറയുന്നത്.

വാൽനട്ട്

വാൽനട്ടിൽ അടങ്ങിയിട്ടുള്ള എല്ലഗിറ്റാനിൻ(ellagitannins), പോളിഫെനോൾ(polyphenol) തുടങ്ങിയ ഘടകങ്ങൾ കുടലിലെ കാൻസർ സാധ്യത തടയാൻ സഹായിക്കുമെന്നാണ് യുകോൺ സ്കൂൾ ഓഫ് മെഡിസിനിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ വ്യക്തമാക്കുന്നത്. 40-നും 65-നും ഇടയിൽ പ്രായമുള്ള 39 രോ​ഗികളിൽ നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമായത്.

നിലക്കടല

അർബുദ സാധ്യത 58 ശതമാനം കുറയ്ക്കാൻ നിലക്കടല ഉപയോ​ഗിക്കുന്നത് സഹായകമാകുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. കുടലിലെ അർബുദ സാധ്യതയെക്കുറിച്ച് തായ്‌വാനിലെ സ്ത്രീകളിൽ നേഴ്‌സസ് ഹെൽത്തി സ്റ്റഡി നടത്തിയ പഠനത്തിലാണ് ഇത് വ്യക്തമായത്.

പിസ്ത

പോളിഫെനോളുകൾ, ബി വിറ്റാമിൻ തുടങ്ങിയവയാൽ സമ്പുഷ്ടമാണ് പിസ്ത. ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിലൂടെ വൻകുടലിലെ അർബുദ സാധ്യത കുറയ്ക്കാൻ സഹായിക്കുമെന്നാണ് നാഷണൽ ലൈബ്രറി ഓഫ് മെഡിസിനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നത്.

ഹേസൽനട്ട്

കുടലിലെ അർബുദം തടയുന്നതിൽ ഏറ്റവും ജനപ്രിയമാണ് ഹേസൽനട്ട്. കാൻസർ കോശങ്ങളുടെ വളർച്ച പ്രത്യേകിച്ചും ടർക്കിഷ് ഹാസൽനട്ട്, ഒറിഗോൺ ഹാസൽനട്ട് എന്നിവയ്ക്ക് ഒരുപരിധി വരെ തടയാൻ കഴിയും. ഇവയിൽ അടങ്ങിയിട്ടുള്ള ആന്റിടോക്സിൻ, ഫിനോളിക് ഘടകങ്ങൾ അർബുധ സാധ്യത കുറയ്ക്കുമെന്നാണ് നാഷണൽ ലൈബ്രറി ഓഫ് മെഡിസിനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ വ്യക്തമാക്കുന്നുണ്ട്.

ചണവിത്ത്

ചണവിത്ത് കഴിക്കുന്നത് കുടലിലെ അർബുദ സാധ്യത തടയാൻ സഹായകമാകുമെന്ന് നേരത്തെ തന്നെ തെളിയിക്കപ്പെട്ടിട്ടുണ്ട്. അതിലെ നാരുകൾ, ലിഗ്നൻ, ആൽഫ-ലിനോലെനിക് ആസിഡ് എന്നീ ഘടകങ്ങൾ വൻകുടലിലെ മുഴകളുടെ അപകടസാധ്യത ഒരു പരിധി വരെ കുറയ്ക്കുകയും കോശങ്ങളുടെ വളർച്ച നിയന്ത്രിക്കുകയും ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *