എറണാകുളം ജില്ലാ സ്കൂൾ ബോക്സിങ് ചാമ്പ്യൻഷിപ്പ്; ആൽവിൻ സിബി ചാമ്പ്യൻ

കഠിനാധ്വാനത്തിനും അർപ്പണബോധത്തിനും തിളക്കമാർന്ന വിജയം സമ്മാനിച്ച് കളമശ്ശേരി സെന്റ് ജോസഫ് ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥി ആൽവിൻ സിബി. എറണാകുളം ജില്ലാ സ്കൂൾ ബോക്സിങ് ചാമ്പ്യൻഷിപ്പിലെ അണ്ടർ 91 കിലോ വിഭാഗത്തിൽ എതിരാളികളെ പരാജയപ്പെടുത്തിയാണ് ആൽവിൻ സിബി ചാമ്പ്യനായത് . പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും ഒരുപോലെ മികവ് പുലർത്തുന്ന ആൽവിൻ സിബി സ്കൂൾ ലീഡർ കൂടിയാണ്.

തോപ്പിൽ പഞ്ചതന്ത്രയിൽ നിന്നും നേടിയ ചിട്ടയായ പരിശീലനമാണ് ഈ നേട്ടത്തിന് പിന്നിലെ പ്രധാന ശക്തി എന്ന് ആൽവിൻ വ്യക്തമാകുന്നു . ക്ലാസ്സ് മുറിയിലെ നേതൃപാടവവും കായികരംഗത്തെ മികവും ഒരുമിച്ച് കൊണ്ടുപോകുന്ന ആൽബിൻ സിബി, സഹപാഠികൾക്കും പുതിയ തലമുറയ്ക്കും ഒരുപോലെ പ്രചോദനമാണ്.

റിങ്ങിലെ ഓരോ ചുവടും ആത്മവിശ്വാസത്തോടെ വെച്ച് നേടിയെടുത്ത ഈ വിജയം, ആൽവിന്റെ കഠിനാധ്വാനത്തിന്റെ ഫലമാണെന്ന് പരിശീലകർ സാക്ഷ്യപ്പെടുത്തുന്നു. ആൽവിന്റെ ഈ നേട്ടത്തിൽ സ്കൂളും നാടും ഒന്നടങ്കം അഭിമാനിക്കുകായും സംസ്ഥാനതല മത്സരങ്ങളിലും മികച്ച വിജയം കൈവരിക്കാൻ ആൽവിൻ സിബിക്ക് സാധിക്കുമെന്ന പൂർണ്ണ ആത്മവിശ്വാസത്തിലാണ് എല്ലാവരും .

Leave a Reply

Your email address will not be published. Required fields are marked *