ദില്ലി സ്ഫോടനത്തിലെ കുറ്റവാളികളെ ‘പാതാളിൽ’ പോയാൽ അവിടുന്നായാലും പൊക്കിയിരിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കുറ്റവാളികളെ വേട്ടയാടിപ്പിടിടിക്കുമെന്നും അവർ ചെയ്ത കുറ്റകൃത്യത്തിന് ഏറ്റവും കഠിനമായ ശിക്ഷ ഉറപ്പാക്കുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കുറ്റവാളികളെ വേട്ടയാടിപ്പിടിടിക്കുമെന്നും അവർ ചെയ്ത കുറ്റകൃത്യത്തിന് ഏറ്റവും കഠിനമായ ശിക്ഷ ഉറപ്പാക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. ദൽഹി സ്ഫോടനത്തിലെ ഗൂഢാലോചനയിൽ പങ്കാളിയായ ഒരാളെ എൻഐഎ അറസ്റ്റ് ചെയ്തു ദൽഹിയിലെ ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപമുള്ള സ്ഫോടനവുമായി ബന്ധപ്പെട്ട് ജമ്മു കശ്മീരിലെ മറ്റൊരു നിവാസിയെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) തിങ്കളാഴ്ച അറസ്റ്റ് ചെയ്തു. ഡാനിഷ് എന്നറിയപ്പെടുന്ന ജാസിർ ബിലാൽ വാണി എന്ന പ്രതി ചാവേർ ബോംബർ ഡോ. ഉമർ ഉൻ നബിയുമായി അടുത്ത ബന്ധം പുലർത്തിയതായും സാങ്കേതിക സഹായം നൽകിയതായും തെളിവുകൾ കിട്ടിക്കഴിഞ്ഞു.
‘പാതാളത്തിൽ ഒളിച്ചാലും പൊക്കിയിരിക്കും’; പറയുന്നത് അമിത് ഷായാണ്
