ട്രംപ് പോലും ഭയയ്‌ക്കുന്ന നേതാവായി മോദി മാറിയെന്നും മോദിയോട് ഏറെ ആദരവ് തോന്നിയെന്നും ഗാനരചയിതാവ് ശ്രീകുമാരന്‍തമ്പി. ജീവിതത്തില്‍ ഒരു രാഷ്‌ട്രീയ നേതാവിനും തോന്നാത്ത ആദരവ് തനിക്ക് മോദിയോട് തോന്നിയെന്നും ശ്രീകുമാരന്‍തമ്പി പറഞ്ഞു.കേരളയെ കേരളം ആക്കി മാറ്റിയ തീരുമാനമെടുത്ത പ്രധാനമന്ത്രി മോദിയെ പ്രശംസിക്കാന്‍ കേരളത്തില്‍ നിന്നും പോയ സാഹിത്യകാരന്മാരുടെ സംഘത്തില്‍ ശ്രീകുമാരന്‍തമ്പിയും ഉണ്ടായിരുന്നു. ശ്രീകുമാരന്‍തമ്പി ഉള്‍പ്പെട്ട കേരളത്തിലെ സാഹിത്യകാരന്മാരുടെ സംഘം മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അതിന് ശേഷമായിരുന്നു മാധ്യമങ്ങളോട് ശ്രീകുമാരന്‍ തമ്പിയുടെ ഈ പ്രതികരണം.
ട്രംപ് പോലും മോദിയെ ഭയക്കുന്നു…മോദിയോട് ആദരവ് തോന്നിയെന്ന് ശ്രീകുമാരന്‍തമ്പി; മോദിയ്‌ക്ക് ശ്രീകുമാരന്‍ തമ്പിയുടെ പ്രശംസ
