അന്താരാഷ്ട്ര യോഗാ ദിനത്തിൽ ആരാധകരെ ഞെട്ടിച്ച് എവർഗ്രീൻ നായിക ലിസി.സമൂഹ മാധ്യമത്തിലൂടെയാണ് ലിസി യോഗ ചെയ്യുന്ന ചിത്രം പങ്കുവെച്ചിരിക്കുന്നത്.ഈ പ്രായത്തിലും അസാധ്യ മെയ് വഴക്കമുള്ള തങ്ങളുടെ പ്രിയപ്പെട്ട നായികയെ പ്രശംസിക്കുകയാണ് ആരാധകർ.

എന്തുകൊണ്ട് യോഗ നിത്യജീവിതത്തിന്റെ ഭാഗമാക്കണമെന്ന് വ്യക്തമാക്കുന്ന ഒരു കുറിപ്പും ലിസി ഷെയർ ചെയ്തിട്ടുണ്ട്.ശരീരം, മനസ്സ്, ആത്മാവ് എന്നിവയുടെ കാൻവാസിൽ അവബോധത്തിന്റെ കലയാണ് യോഗ എന്നാണ് ലിസി എഴുതിയത്. നിരവധി പേരാണ് ലിസി പോസ്റ്റ് ചെയ്ത ചിത്രത്തിന് പ്രതികരണവുമായെത്തിയത്.
അഭിനയരംഗത്ത് സജീവമല്ലെങ്കിലും ഫിറ്റ്നസില്‍ അതീവ ശ്രദ്ധ ചെലുത്തുന്ന താരമാണ് ലിസി. തന്റെ ഫിറ്റ്നസ് ചിത്രങ്ങളും വിഡിയോയും സമൂഹ മാധ്യമങ്ങളിലൂടെ അവർ പങ്കുവയ്ക്കാറുമുണ്ട്. ചെന്നൈയിലാണ് ലിസി ഇപ്പോൾ താമസിക്കുന്നത്. ഇവിടെ അത്യാധുനിക സൗകര്യത്തോടെയുള്ള സ്റ്റുഡിയോ നടത്തുകയാണ് അവർ ഇപ്പോൾ.