യു പ്രതിഭ എംഎൽഎ ഓണാഘോഷത്തിൽ വന്നതിനു പിന്നാലെ കായംകുളത്ത് യൂത്ത് കോൺഗ്രസ്സിൽ പൊട്ടിത്തെറി

കായംകുളത്ത് യൂത്ത് കോൺഗ്രസ്സിൽ പൊട്ടിത്തെറി.കോൺഗ്രസ്സ് ഓഫീസിൽ യൂത്ത് കോൺഗ്രസ് നടത്തിയ ഓണാഘോഷത്തിൽ സിപിഎം എം എൽ എ യു പ്രതിഭയെ പങ്കെടുപ്പിച്ചതിനെത്തുടർന്നാണ് പൊട്ടിത്തെറിയെന്നു സൂചന. സിപിഐഎമ്മുമായുള്ള സംഘർഷത്തിന് പിന്നാലെ പ്രതിഭയെ ക്ഷണിച്ചതിലാണ് ഒരു വിഭാഗത്തിന് അതൃപ്തി. വിഷയത്തിൽ ഔദ്യോഗിക വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് ചേരിതിരിഞ്ഞ് പ്രവർത്തകരുടെ തർക്കം. ബ്ലോക്ക് കമ്മറ്റി പിരിച്ചുവിടണമെന്നാണ് ഇവരുടെ ആവശ്യം.

പ്രതിഭയെ പങ്കെടുപ്പിച്ചതിനെതിരെ കോൺഗ്രസിലെ ഒരു വിഭാഗം കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനും കെസി വേണുഗോപാലിനും പരാതി നൽകിയിരുന്നു എന്നും റിപ്പോർട്ടുകളുണ്ട്. പ്രതിഭ പരിപാടിയിൽ പങ്കെടുക്കുന്ന വീഡിയോ വൈറലായിരുന്നു.

അടുത്തിടെ കോൺഗ്രസ് ഓഫീസിന് മുന്നിലിരുന്ന ഫ്‌ളക്‌സ് ബോർഡുകൾ തകർക്കുകയും പ്രവർത്തകരെ മർദിക്കുകയും ചെയ്ത സംഭവത്തിന് പിന്നിൽ സിപിഐഎമ്മാണെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു. ഇതാണ് പ്രവർത്തകരെ ചൊടിപ്പിക്കുന്നത്.

അതേസമയം കമ്മറ്റി പിരിച്ചുവിടാൻ ശ്രമിക്കുന്നത് പ്രവർത്തകരുടെ കേസിനെ കുറിച്ച് പോലും തിരക്കാത്തവരെന്നാണ് മറ്റൊരു വിഭാഗത്തിൻ്റെ വിമർശനം. പാർട്ടി കേസിൽ പ്രതികളാകാനും അടികൊള്ളാനും തങ്ങൾ മാത്രമാണെന്നും പിരിച്ചുവിടണമെന്നത് ഇത്തിരി കൂടി പോയെന്നുമുള്ള വിമർശനം വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ഉയരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *