തദ്ദേശീയ പിനാക റോക്കറ്റുകളുടെ കയറ്റുമതി ആരംഭിച്ചു , അർമേനിയ ആദ്യം വാങ്ങുന്ന രാജ്യം ; പ്രതിരോധ ഉൽപാദനത്തിൽ ഇന്ത്യ കുതിക്കുന്നു..

പ്രതിരോധ മേഖലയിൽ ഇന്ത്യ മറ്റൊരു നാഴികക്കല്ല് പിന്നിട്ടു. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത പിനാക ഗൈഡഡ് റോക്കറ്റുകളുടെ ആദ്യ ബാച്ച് ഞായറാഴ്ച അർമേനിയയിലേക്ക് അയച്ചു. അർമേനിയ ഒറ്റയ്‌ക്കല്ല, മറ്റ് നിരവധി രാജ്യങ്ങളും ഇന്ത്യയിൽ നിന്ന് സമാനമായ ആയുധങ്ങളും വെടിക്കോപ്പുകളും വാങ്ങാൻ താൽപ്പര്യപ്പെടുന്നുണ്ട്. അർമേനിയയിലേക്ക് അയച്ച ഗൈഡഡ് പിനാക റോക്കറ്റുകൾ ഒരു സ്വകാര്യ മേഖല കമ്പനി നിർമ്മിച്ചതിനാൽ ഇന്ത്യയുടെ പ്രതിരോധ മേഖലയ്‌ക്ക് ഇത് ഒരു സുപ്രധാന സംഭവവികാസമാണ്. പ്രത്യേകിച്ച് പ്രതിരോധ ഉൽപാദനത്തിൽ രാജ്യത്തെ ഒരു ആഗോള കേന്ദ്രമാക്കി മാറ്റാൻ സർക്കാർ ലക്ഷ്യമിടുന്നതിനാൽ ഭാവിയിൽ സ്വകാര്യ മേഖലയിലെ കമ്പനികൾ സർക്കാർ കമ്പനികളുമായി സഹകരിച്ച് പ്രവർത്തിക്കാനാണ് കൂടുതൽ സാധ്യത.

Leave a Reply

Your email address will not be published. Required fields are marked *