താരപ്രചാരണങ്ങളൊന്നും ഇല്ലാതിരുന്നിട്ടും മഹായുതി സഖ്യത്തെ വിജയത്തിലേക്ക് നയിച്ചത് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ ഭരണ മികവ്. രണ്ടര പതിറ്റാണ്ടായി ബിഎംസിയില്‍ നിലനിന്നിരുന്ന താക്കറെ കുടുംബത്തിന്റെ ആധിപത്യത്തിനും അദ്ദേഹം അന്ത്യംകുറിച്ചു.
ബിജെപിയുടെ പരമ്പരാഗത വോട്ട് ബാങ്കുകളായ ഗുജറാത്തി, ഉത്തരേന്ത്യന്‍ വോട്ടുകള്‍ ഏകീകരിക്കുന്നതിനൊപ്പം ദക്ഷിണേന്ത്യന്‍ വോട്ടര്‍മാരിലേക്ക് കൂടി ഇറങ്ങിച്ചെല്ലാന്‍ ഫഡ്‌നാവിസിനായി. കൂടാതെ താക്കറെ കുംടുംബത്തിന്റെ ശക്തികേന്ദ്രങ്ങളും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ മഹായുതി കൈയടക്കി. അധികാര മേല്‍ക്കോയ്‌മ ഇല്ലാതാക്കി പക്ഷപാതരഹിതമായ സദ്ഭരണമെന്ന ബിജെപിയുടെ അജണ്ടയാണ് ഫഡ്‌നാവിസിനെ മുന്നോട്ട് നയിച്ചത്. വോട്ടര്‍മാരിലേക്ക് ഇറങ്ങിച്ചെന്ന് പ്രവര്‍ത്തിച്ചു. മുംബൈയുടെ അടുത്ത മേയറായി ഒരു മറാഠി ഹിന്ദു വരുമെന്ന വാഗ്ദാനവും മുന്നോട്ടുവെച്ചു. മറാഠി ജനത ഈ വാഗ്ദാനത്തെ വോട്ടു നല്‍കി അനുകൂലിക്കുകയായിരുന്നു.
