ടൂറിസ്റ്റ് ബസില്‍ ‘തുടരും’ സിനിമയുടെ വ്യാജപതിപ്പ് പ്രദര്‍ശിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. വാഗമണ്ണിലേക്ക് മലപ്പുറത്തുനിന്നുള്ള സംഘത്തിന്‍റെ യാത്രയ്ക്കിടെയാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. നടന്‍ ബിനു പപ്പുവിന്‍റെ എഫ്ബി പേജിലേയ്ക്ക് ഒരു വിദ്യാര്‍ഥി ടൂറിസ്റ്റ് ബസിലെ ദൃശ്യങ്ങള്‍ അയച്ചു നല്‍കുകയായിരുന്നു. ഇതിനെതിരെ നിര്‍മാതാവ് രജപുത്ര രഞ്ജിത് നിയമനടപടിക്ക് ഒരുങ്ങുകയാണ് .ബോക്സ്ഓഫിസിൽ റെക്കോർഡുകൾ സൃഷ്ടിച്ചു കൊണ്ട് മോഹൻലാൽ–തരുൺ മൂർത്തി ചിത്രം ‘തുടരും’ ആറ് ദിവസം കൊണ്ട് നൂറു കോടി ക്ലബ്ബിലെത്തിയിരുന്നു. ‘എമ്പുരാനു’ തൊട്ടുപിന്നാലെയാണ് നൂറുകോടിയിലെത്തിയ മോഹൻലാൽ ചിത്രമാണ്. ഇതോടെ ഒരു മാസത്തിനുള്ളിൽ തുടർച്ചയായ രണ്ട് സിനിമകൾ നൂറു കോടി ക്ലബ്ബിലെത്തിക്കുന്ന ആദ്യ തെന്നിന്ത്യൻ താരമെന്ന റെക്കോർഡ് മോഹൻലാൽ സ്വന്തമാക്കിയെന്ന് ആരാധകർ അവകാശപ്പെടുന്നു.
മോഹന്‍ലാലിന്‍റെ കരിയറിലെ 360-ാം ചിത്രമാണ് “തുടരും “. ചിത്രത്തിലെ നായിക ശോഭനയാണ്. 15 വര്‍ഷത്തിന് ശേഷം മോഹന്‍ലാലും ശോഭനയും ഒരുമിച്ചെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. രജപുത്രയുടെ ബാനറിൽ എം. രഞ്ജിത്ത് ആണ് നിർമാണം.