മുന്‍മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമവാർഷികത്തിൽ അദ്ദേഹത്തിന്റെ കല്ലറയിൽ ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി പുഷ്പാർച്ചന നടത്തി. ഉമ്മന്‍ചാണ്ടിയുടെ രണ്ടാം ചരമവാർഷിക ദിനത്തിലും കണ്ണുകൾ നിറഞ്ഞ് ഓർമ്മകളിൽ നീറി കോൺഗ്രസ് പ്രവർത്തകരും കുടുംബവും അദ്ദേഹത്തിന് ഓർമ്മപ്പൂക്കൾ അർപ്പിച്ചു.
എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് ഉള്‍പ്പെടെ കോണ്‍ഗ്രസിന്റെ ദേശീയ-സംസ്ഥാന നേതാക്കള്‍ തുടങ്ങി നിരവധിപേർ ചടങ്ങില്‍ പങ്കെടുത്തു. നേതാക്കള്‍ ഉമ്മന്‍ചാണ്ടിയുടെ ശവകുടീരത്തില്‍ പുഷ്പാര്‍ച്ചനയും പ്രാര്‍ഥനയും നടത്തി. ഓര്‍ത്തഡോക്‌സ് സഭാ അധ്യക്ഷനുമായി രാഹുല്‍ കൂടിക്കാഴ്ച നടത്തുകയും ചെയ്തു.