സിനിമാ സീരിയൽ താരം വിഷ്ണു‌ പ്രസാദ് അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്‌ത സിനിമാ സീരിയൽ താരം വിഷ്‌ണു പ്രസാദ് അന്തരിച്ചു. കരൾ രോഗത്തെത്തുടർന്ന് കുറച്ചുനാളായി ഗുരുതരാവസ്ഥയിൽ. വ്യാഴാഴ്ച്ച രാത്രിയോടെയായിരുന്നു മരണം സംഭവിച്ചത്. നടൻ കിഷോർ സത്യയാണ് ഫേസ്ബുക്കിലൂടെ മരണ വിവരം അറിയിച്ചത്. ഒരു സങ്കട വാർത്ത എന്ന് പറഞ്ഞാണ് കിഷോർ സത്യ ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവച്ചത്. എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു മരണം സംഭവിച്ചത്. സംസ്കാരം നാളെ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *