നടന്‍ കൃഷ്ണകുമാറിന്റെ മകള്‍ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പുമായി പ്രതികൾ കീഴടങ്ങി.രണ്ടു പ്രതികൾ ക്രൈം ബ്രാഞ്ചിന് മുന്നിലാണ് കീഴടങ്ങിയത്.പ്രതികൾ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ മുൻ ജീവനക്കാർ ആണ്.വിനീത രാധാകുമാരി എന്നിവരാണ് കൃമി ബ്രാഞ്ച് ഓഫീസിൽ കീഴടങ്ങിയത്. സ്ഥാപനത്തിലെ ക്യൂ ആര്‍ കോഡില്‍ മാറ്റം വരുത്തി 69 ലക്ഷം രൂപയുടെ തട്ടിപ്പു നടത്തിയെന്ന കേസിലെ മൂന്നു പ്രതികളില്‍ രണ്ടു പേരാണ് ഇപ്പോള്‍ കീഴടങ്ങിയത്. ഇവരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. എന്നാൽ സാമ്പത്തിക ക്രമക്കേടു സംബന്ധിച്ച് പരാതിയും കേസും വന്നതിനു പിന്നാലെ കൃഷ്ണകുമാറിനും കുടുംബത്തിനും എതിരെ ഇവർ പരാതി നൽകിയിരുന്നു. തട്ടിക്കൊണ്ടുപോകല്‍ പരാതി യായിരുന്നു അവർ നല്‍കിയിരുന്നത് എന്നാൽ . ഈ കേസില്‍ കൃഷ്ണകുമാറിനും മകള്‍ക്കും ജാമ്യം ലഭിച്ചിരുന്നു.
