കൊല്ലടാ’ എന്ന് ആക്രോശിച്ചുവെന്ന് എഫ്ഐആറിൽ : മന്ത്രിയെ ആക്രമിച്ച അഞ്ച് പേർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ

റെയിൽവേ സ്റ്റേഷൻ പരിസരത്ത് വെച്ച് ആരോഗ്യമന്ത്രി വീണാ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ അഞ്ച് കെ.എസ്.യു പ്രവർത്തകർക്കെതിരെ പോലീസ് കേസ് എടുത്തു. കരിങ്കൊടി കാണിച്ചെത്തിയ സംഘം മാരകായുധം ഉപയോഗിച്ച് മന്ത്രിയുടെ കഴുത്തിന് പരിക്കേൽപ്പിക്കാൻ ശ്രമിച്ചതായും ‘കൊല്ലടാ’ എന്ന് ആക്രോശിച്ചതായും റെയിൽവേ പോലീസ് തയ്യാറാക്കിയ എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നു.ആക്രമണം തടയാൻ ശ്രമിച്ച സുരക്ഷാ ഉദ്യോഗസ്ഥൻ എം.എസ്. അഭിലാഷിനെ പ്രതികൾ മർദ്ദിച്ച് പരിക്കേൽപ്പിച്ചു. മന്ത്രിയുടെയും ഗൺമാന്റെയും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും റെയിൽവേ സ്റ്റേഷനിൽ അതിക്രമിച്ചു കയറി പ്രശ്നങ്ങളുണ്ടാക്കിയതിനും വിവിധ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കെ.എസ്.യു ജില്ലാ പ്രസിഡന്റ് എം.സി. അതുൽ ഉൾപ്പെടെയുള്ള അഞ്ച് പേരാണ് പ്രതിപ്പട്ടികയിലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *