രാജസ്ഥാനിലെ അജ്മീരില്‍ ഹോട്ടലിലുണ്ടായ തീപിടുത്തത്തില്‍ കുഞ്ഞ് ഉള്‍പ്പെടെ നാല് പേര്‍ക്ക് ദാരുണാന്ത്യം. 8 പേര്‍ക്ക് പരുക്കേറ്റു. ഹോട്ടല്‍ മുറിയില്‍ ഉണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീപിടുത്തത്തിന് കാരണമെന്ന് അഗ്‌നിരക്ഷാ സേന വ്യക്തമാക്കി.
തീപിടുത്തത്തില്‍ എ സി പൊട്ടിത്തെറിച്ചതും തീ പടരാന്‍ കാരണമായി. അതേസമയം സ്ഥലപരിമിതി രക്ഷാപ്രവര്‍ത്തനത്തിന് തടസ്സം സൃഷ്ടിച്ചതാണ് മരണസംഖ്യ ഉയരാന്‍ കാരണമായതെന്ന് പൊലീസ് പറഞ്ഞു. മേഖലയില്‍ മുമ്പും സമാനമായ തീപിടുത്തം ഉണ്ടായിട്ടുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു.