എംപിമാരുടെ ഫ്ലാറ്റിൽ തീപിടിത്തം. ഡൽഹിയിലെ ബ്രഹ്മപുത്ര അപ്പാർട്ട്മെന്റിലാണ് തീ പടർന്നത്. ഉച്ചയ്ക്ക് 12.30ഓടെയാണ് തീപടരുന്നത് ശ്രദ്ധയിൽപ്പെട്ടത്.ഫ്ലാറ്റിലെ ബേസ്മെന്‍റ് ഭാഗത്താണ് തീപിടിത്തമുണ്ടായതെന്നാണ് സൂചന. അഗ്നിരക്ഷാ സേന സംഭവസ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമം തുടരുകയാണ്. അതേസമയം നാശനഷ്ടമുണ്ടെങ്കിലും ആളപായമില്ലെന്നാണ് പ്രാഥമിക വിവരം.കേരളത്തിൽ നിന്നുള്ള ജെബി മേത്തർ, ജോസ് കെ മാണി, ഹാരിസ് ബീരാൻ എന്നിവരാണ് ബ്രഹ്മപുത്ര അപ്പാർട്ട്മെന്റിൽ താമസിക്കുന്നത്. എല്ലാ ഫ്ലാറ്റുകളിലെയും ആളുകളെ സുരക്ഷിതസ്ഥാനത്തേക്കു മാറ്റിയതായാണ് വിവരം
ഡൽഹിയിൽ തീപിടിത്തം; ബ്രഹ്മപുത്ര അപ്പാർട്ട്മെന്റിൽ താമസിക്കുന്നത് ജെബി മേത്തർ, ജോസ് കെ മാണി, ഹാരിസ് ബീരാൻ എന്നിവർ; ആളപായമില്ലെന്നാണ് പ്രാഥമിക വിവരം
