ഒന്നാമത് ബലാത്സംഗകേസ് : രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതയില്‍

പാലക്കാട് എംഎല്‍എയും മുന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റുമായ രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയായ ഒന്നാമത് ബലാത്സംഗ കേസ് ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. തന്നെ ഭീഷിണിപ്പെടുത്തി നഗ്നവീഡിയോ എടുത്തതായും പ്രതിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചാല്‍ ഈ ദൃശ്യങ്ങള്‍ പരസ്യപ്പെടുത്തിയേക്കുമെന്ന് ഭയമുണ്ടെന്നും അതിജീവിത കോടതിയെ അറിയിക്കും.
പ്രതിക്ക് ജാമ്യം നല്‍കരുതെന്ന് ആവശ്യപ്പെട്ടുള്ള അതിജീവിതയുടെ സത്യവാങ്മൂലം അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിക്കും. നേമം പോലീസ് രജിസ്റ്റർ ചെയ്ത ഈ കേസിൽ നേരത്തെ സെഷൻസ് കോടതി രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടർന്നാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്. നിലവിൽ ഈ കേസിൽ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് നിലവിലുണ്ട്. എന്നാൽ, രാഹുൽ മാങ്കൂട്ടത്തിൽ മൂന്നാമത്തെ ബലാത്സംഗ കേസിൽ ഇപ്പോൾ അറസ്റ്റിലായ വിവരം അന്വേഷണസംഘം ഇന്ന് ഔദ്യോഗികമായി ഹൈക്കോടതിയെ അറിയിക്കും.

Leave a Reply

Your email address will not be published. Required fields are marked *