വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി നാളെ അമേരിക്കയിലെത്തും

ദില്ലി: വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി നാളെ അമേരിക്കയിലേക്ക് . ഓപ്പറേഷൻ സിന്ദൂറിന് ശേഷമുള്ള സാഹചര്യം വിശദീകരികാൻ നാ ളെ യുഎസ് നേതാക്കളെ കാണും . പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങൾ തകർത്തിന് ശേഷം ഇന്ത്യ അമേരിക്ക ബന്ധത്തിലുണ്ടായ ആശയക്കുഴപ്പം പരിഹരിക്കാൻ ശ്രമിക്കും . വിക്രം മിസ്രിക്കൊപ്പം ഡെപ്യൂട്ടി ദേശീയ സുരക്ഷ ഉപദേഷ്ടാവ് പവൻ കപൂറും ഉണ്ടാകും. അതേസമയം ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ റഷ്യൻ സന്ദർശനം റദ്ദാക്കി.സന്ദർശനം റദ്ദാക്കിയത് സുഖമില്ലാത്തതിനാലാണെന്നാണ് ഔദ്യോഗിക വിശദീകരണം.

Leave a Reply

Your email address will not be published. Required fields are marked *