സിപിഎം മുൻ എം എൽ എ ആയിഷ പോറ്റി കോൺഗ്രസ് വേദിയിൽ. കോൺഗ്രസ് കൊട്ടാരക്കര ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിക്കുന്ന ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനത്തിലാണ് ആയിഷ പോറ്റി പങ്കെടുക്കുന്നത്.അതേസമയം കോൺഗ്രസ് പരിപാടിയിൽ പങ്കെടുക്കുന്നത് വാർത്തയായതോടെ പ്രതികരണവുമായി അയിഷ പോറ്റി രംഗത്തെത്തി. തനിക്ക് സി.പി.എമ്മുമായി നിലവിൽ ബന്ധമില്ലെന്നും ഇഷ്ടമുള്ള കാര്യം ചെയ്യാമല്ലോ എന്നുമാണ് അയിഷ പോറ്റി മാധ്യമങ്ങളോട് പറഞ്ഞത്.
കൂടാതെ വിവിധ രാഷ്ട്രീയ പാർട്ടികളിലെ നേതാക്കൾ പരിപാടിയിൽ പങ്കെടുക്കുന്നുണ്ടെന്നും അവർ വ്യക്തമാക്കി.ഇന്ന് കലയപുരം ആശ്രയ സങ്കേതത്തിൽ നടക്കുന്ന പരിപാടിയിൽ ഉമ്മൻചാണ്ടി അനുസ്മരണ പ്രഭാഷണം അയിഷ പോറ്റി നടത്തും.അനുസ്മരണ പരിപാടി കൊടിക്കുന്നിൽ സുരേഷ് എം.പിയാണ് ഉദ്ഘാടനം ചെയ്യുന്നത്. ചാണ്ടി ഉമ്മൻ എം.എൽ.എയും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്.
2006ലെ നിയമസഭ തെരഞ്ഞെടുപ്പിൽ പി. അയിഷ പോറ്റിയെ രംഗത്തിറക്കിയാണ് സി.പി.എം ആർ. ബാലകൃഷ്ണപിള്ളയിൽ നിന്ന് കൊട്ടാരക്കര മണ്ഡലം തിരിച്ചുപിടിച്ചത്. 2011ലും 2016 ലും അയിഷ പോറ്റിയിലൂടെ സി.പി.എം മണ്ഡലം നിലനിര്‍ത്തി. മണ്ഡലം പിടിച്ചെടുത്ത അയിഷ പോറ്റി രണ്ട് തെരഞ്ഞെടുപ്പുകളിലും ഭൂരിപക്ഷം വർധിപ്പിക്കുന്നതാണ് കണ്ടത്.