സിപിഐ നേതാവും വൈക്കം മുന്‍ എംഎല്‍എയുമായ കെ. അജിത് ബിജെപിയില്‍ ചേര്‍ന്നു.പാര്‍ട്ടി ആസ്ഥാനമായ മാരാര്‍ജി ഭവനില്‍ സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറില്‍ നിന്നാണ് അജിത് ബിജെപി അംഗത്വം സ്വീകരിച്ചത്. ബിഗ് ബോസ് താരം റോബിന് രാധാകൃഷ്ണനും ഈ വേദിയില്‍ വച്ച് ബിജെപി അംഗത്വം സ്വീകരിച്ചു.രണ്ട് തവണ വൈക്കം എംഎല്‍എയായിരുന്നു കെ. അജിത്.പെട്ടെന്നുള്ള തീരുമാനത്തിലല്ല ബിജെപിയില്‍ ചേര്‍ന്നതെന്നും പട്ടികജാതി വിഭാഗത്തിന് സര്‍ക്കാരില്‍ നിന്ന് അര്‍ഹമായ ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു.അതൃപ്തി സിപിഐ നേതൃത്വത്തെ നേരത്തേ അറിയിച്ചിരുന്നുവെന്ന് അജിത് വെളിപ്പെടുത്തി.പരാതി പറഞ്ഞ് ആറുമാസം കഴിഞ്ഞിട്ടും കാര്യമുണ്ടായില്ല. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്ന് രാഷ്ട്രപതിമാരെ കൊണ്ടുവന്നത് ബിജെപിയാണ്. ആ പാര്‍ട്ടിയില്‍ തനിക്ക് പ്രതീക്ഷയുണ്ടെന്നും അജിത് പറഞ്ഞു.
വൈക്കം മുന്‍ എംഎല്‍എ കെ. അജിത് ബിജെപിയില്‍, . പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്ന് രാഷ്ട്രപതിമാരെ കൊണ്ടുവന്നത് ബിജെപി
