കോട്ടയം: വാക്കുതർക്കത്തെത്തുടർന്ന് ഒരാൾ കുത്തേറ്റ് മരിച്ചു. കോട്ടയം പാലായിൽ വള്ളിച്ചിറയിലാണ് സംഭവം. വള്ളിച്ചിറ സ്വദേശി വലിയകാലായിൽ ബേബിയാണ് സുഹൃത്തിന്‍റെ കുത്തേറ്റ് മരിച്ചത്.
വാക്ക് തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നുവെന്നാണ് പുറത്ത് വരുന്ന വിവരം. ഇന്ന് രാവിലെ ആറരയോടെയായിരുന്നു സംഭവം. ബേബിയെ കുത്തിയ ഫിലിപ്പോസ് ഓടി രക്ഷപ്പെട്ടു. പാലാ പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.