മധ്യേഷ്യയിലെ യുദ്ധവും ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം തടസ്സപ്പെടുകയും ചെയ്തതു കേരളത്തിൽ നിന്നുള്ള കയറ്റുമതിയെ ഗുരുതരമായി ബാധിച്ചേക്കും.കേരളത്തിൽ നിന്നു കടൽ മാർഗമുള്ള കയറ്റുമതിയുടെ ഏകദേശം 30% ഗൾഫ് മേഖലയിലേക്കാണ്. അരിയും തേങ്ങയും പലവ്യഞ്ജനങ്ങളും പച്ചക്കറിയും പൊറോട്ട പോലുള്ള ഭക്ഷ്യ വിഭവങ്ങളും മുതൽ സമുദ്രോൽപന്നങ്ങളും സുഗന്ധവ്യഞ്ജനങ്ങളും വരെ ഒട്ടേറെ ഉൽപന്നങ്ങളാണു കേരളത്തിൽ നിന്നു ഗൾഫ് മേഖലയിലേക്കു കപ്പൽ കയറുന്നത്.യുദ്ധം മേഖലയെ ഒന്നാകെ ബാധിച്ചതോടെ അവിടേക്കു കപ്പലുകൾ സർവീസ് നടത്തുന്നില്ല. ചരക്ക് അയയ്ക്കാൻ കഴിയാതെ സമ്മർദത്തിലാണു കയറ്റുമതി വ്യവസായികൾ. ഉയർന്ന ഷിപ്പിങ് നിരക്കുകളാണു പെട്ടെന്നുണ്ടാകുന്ന അധികച്ചെലവ്. സുരക്ഷാഭീഷണി കാരണം കപ്പലുകളുടെ ഇൻഷുറൻസ് നിരക്കുകൾ വർധിക്കും. സ്വാഭാവികമായും അതു ചരക്കുനീക്കത്തിന്റെ ചെലവും കൂട്ടും. ചരക്കു കപ്പലുകൾ വഴിതിരിച്ചു വിടേണ്ടിവരുന്നതു ചരക്കു ലഭ്യത വൈകാനും ഇടയാക്കും.
അരി മുതൽ പൊറോട്ട വരെ; ഹോർമുസ് അടച്ച ഇറാന്റെ നടപടി കേരളത്തിനും ‘ഗുരുതരം’, ദുബായിലെ മലയാളിക്കമ്പനികളും
