കൊല്ലം തേവലക്കര ബോയ്‌സ് ഹൈസ്‌കൂളില്‍ ഷോക്കേറ്റു മരിച്ച എട്ടാം ക്ലാസ് വിദ്യാര്‍ഥി മിഥുന് യാത്രാമൊഴി നല്‍കാനൊരുങ്ങി നാട്. ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍നിന്ന് പൊതുദർശനത്തിനായി മൃതദേഹം സ്‌കൂളില്‍ എത്തിച്ചു.ഇന്ന് വൈകുന്നേരം അഞ്ചിന് വീട്ടു വളപ്പിലാണ് സംസ്കാരം. ഇന്ന് രാവിലെയാണ് വിദേശത്തായിരുന്ന മിഥുന്റെ ”അമ്മ മകന് അന്ത്യ ചുംബനം നൽകാൻ നാട്ടിലെത്തിയത്. വിലാപയാത്ര ആയാണ് മിഥുന്റെ മൃതദേഹം സ്കൂളിലെത്തിച്ചത്.മന്ത്രി ഗണേഷ് കുമാർ അടക്കം നിരവധി പേരാണ് വഴിയരികിൽ കാത്തു നിന്ന് മിഥുന് അന്തിമോപചാരമർപ്പിച്ചത്.
നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിലിറങ്ങിയ സുജയെ ബന്ധുക്കള്‍ക്കൊപ്പം ഉച്ചയോടെ വീട്ടിലെത്തും. അന്‍വര്‍ സാദത്ത് എംഎല്‍എ ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പ്രവര്‍ത്തകരും വിമാനത്താവളത്തിലെത്തിയിരുന്നു.അതേസമയം, മിഥുന്റെ അച്ഛമ്മ മണിയമ്മയെ ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി.കൊച്ചുമകന്റെ അപ്രതീക്ഷിത വിയോഗത്തില്‍ ആകെ തകര്‍ന്ന അവസ്ഥയിലായിരുന്നു മണിയമ്മ. കഴിഞ്ഞ ദിവസങ്ങളില്‍ ബന്ധുക്കളും മറ്റും നിര്‍ബന്ധിച്ചിട്ടും ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കാനോ ഇവര്‍ തയ്യാറായിരുന്നില്ല. ശനിയാഴ്ച ഉച്ചയോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഇവരെ ബന്ധുക്കള്‍ ആശുപത്രിയിലേക്ക് മാറ്റി.