കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിലെ ഷെഡിനു മുകളിൽ വീണ ചെരിപ്പെടുക്കാൻ കയറി ഷോക്കേറ്റു മരിച്ച എട്ടാം ക്ലാസ് വിദ്യാർഥി മിഥുന്റെ സംസ്കാരം നാളെ നടത്തും. 10 മണി മുതൽ സ്കൂളിൽ പൊതുദർശനം നടത്തും .അതേസമയം വിദേശത്തുള്ള മിഥുന്റെ അമ്മ സുജ നാളെ നാട്ടിലെത്തും.ശനിയാഴ്ച വൈകിട്ടോടെയാകും സംസ്കാരം നടത്തുക. കുവൈത്തിൽ ജോലി ചെയ്യുന്ന സുജ തൊഴിലുടമകൾക്കൊപ്പം തുർക്കിയിലേക്കു പോയിരിക്കുകയാണ്.
അതേസമയം സംഭവത്തിൽ പ്രതിഷേധിച്ച് സ്കൂളിലേക്ക് കെഎസ്‌യു, ബിജെപി, ആർവൈഎഫ് തുടങ്ങിയ സംഘടനകൾ മാർച്ച് നടത്തി. പ്രവർത്തകർ ബാരിക്കേഡിനു മുകളിൽ കയറി പ്രതിഷേധിച്ചത് സംഘർഷമുണ്ടാക്കി.സ്ഥലത്ത് വലിയ പൊലീസ് സന്നാഹമാണുള്ളത്