ഭാരതത്തിന്റെ ബഹിരാകാശ മനുഷ്യ യാത്രാ ദൗത്യമായ ഗഗൻ യാനിന്റെ ഡ്രോഗ് പാരച്യൂട്ട് സിസ്റ്റം വിജയകരമായി പരീക്ഷിച്ചു. ഇതിലൂടെ ബഹിരാകാശ ശാസ്ത്ര മേഖലയിൽ മറ്റൊരു പ്രധാന നാഴികക്കല്ലാണ് രാജ്യം പിന്നിട്ടത്. ചണ്ഡിഗഢിലെ ടെർമിനൽ ബാലിസ്റ്റിക്‌സ് റിസർച്ച് ലബോറട്ടറിയിൽ (ടിബിആർഎൽ) സ്ഥിതി ചെയ്യുന്ന ഡിആർഡിഒയുടെ റെയിൽ ട്രാക്ക് റോക്കറ്റ് സ്ലെഡ് (ആർടിആർഎസ്) സംവിധാനത്തിൽ യോഗ്യതാ- ലെവൽ ലോഡ് ടെസ്റ്റ് നടത്തിയതിന്റെ വാർത്തകൾ പുറത്തുവന്നു.
ഫെബ്രുവരി 18 ന്, ബുധനാഴ്ച വിക്രം സാരാഭായ് സ്പേസ് സെന്റർ ഏരിയൽ ഡെലിവറി റിസർച്ച് ആൻഡ് ഡെവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റ് വിവിധ ടിബിആർഎല്ലിന്റെ സമർപ്പിത ടീമുകൾ എന്നിവരുമായി ചേർന്നാണ് പരീക്ഷണം നടത്തിയത്. പരമാവധി ഫ്‌ലൈറ്റ് ലോഡുകളേക്കാൾ ഉയർന്ന യോഗ്യതാ- ലെവൽ ലോഡുകളുള്ള ആർടിആർഎസ് ഡൈനാമിക് ടെസ്റ്റാണ് നടന്നത്. ഈ പാരച്യൂട്ടിന്റെ പ്രത്യേക ഡിസൈൻ അധിക സുരക്ഷാ വെളിപ്പെടുത്തുന്നു. ഉയർന്ന ശക്തിയുള്ള റിബൺ പാരച്യൂട്ടുകൾ രൂപകൽപ്പന ചെയ്യുന്നതിലും നിർമ്മിക്കുന്നതിലും ഭാരത സാങ്കേതിക വിദഗ്‌ദ്ധരുടെ കഴിവുതെളിയിക്കുന്നതുമായി ഈ പരീക്ഷണം.
ഗഗൻ യാൻ: ഭാരതത്തിന്റെ പാരച്യൂട്ട് പരീക്ഷണം വൻ വിജയമായി
