നേപ്പാളിൽ ആഭ്യന്തര മന്ത്രിക്ക് പിന്നാലെ പ്രധാനമന്ത്രി യും രാജിവെച്ചു.നേപ്പാളില്‍ ആളിപ്പടര്‍ന്ന ജെന്‍ സി വിപ്ലവത്തിനൊടുവിലാണ് സംഭവം. പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് കെ.പി. ശര്‍മ ഒലി യാണ് കഴിഞ്ഞ ദിവസം രാജിവെച്ചത്. അഴിമതിക്കും ഫെയ്സ്ബുക്ക്, വാട്സാപ്പ്, ഇന്‍സ്റ്റഗ്രാം എന്നിവയുള്‍പ്പെടെ 26 സാമൂഹിക മാധ്യമങ്ങള്‍ നിരോധിച്ച സര്‍ക്കാര്‍ നടപടിക്കുമെതിരെയാണ് യുവാക്കളുടെ പ്രക്ഷോഭം. പ്രധാനമന്ത്രിയുടെയും പ്രസിഡന്റിന്റെയും വസതികളടക്കം പ്രക്ഷോഭകര്‍ അഗ്നിക്കിരയാക്കിയിരുന്നു. പ്രക്ഷോഭം കലാപമായി മാറിയതോടെയാണ് പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് കെ.പി ശര്‍മ ഒലി രാജിവച്ചത്.
വെള്ളിയാഴ്ചയാണ് പ്രക്ഷോഭങ്ങൾക്ക് തുടക്കം. വെള്ളിയാഴ്ചയാണ് പ്രക്ഷോഭങ്ങൾക്ക് തുടക്കം.എന്നാൽ തിങ്കളാഴ്ചയായതോടെ സുരക്ഷാ സേന പ്രക്ഷോഭം അടിച്ചമർത്താൻ ശ്രമിച്ചു.എന്നാൽ ഇതോടെ ഇത് ആളിപടരുകയായിരുന്നു. പോലീസ് നടപടികളെത്തുടർന്ന് 19 പേര് മരിച്ചിരുന്നു. 347 പേര്‍ക്ക് പരിക്കേറ്റു.
അതേസമയം ആഭ്യന്തര മന്ത്രി സ്ഥാനത്ത് നിന്ന് രമേശ് ലേഗഖ് രാജിവച്ചതിനെത്തുടർന്നു ചേർന്ന അടിയന്തിര മന്ത്രി സഭ യോഗം സർക്കാർ ചേർന്നിരുന്നു.തിങ്കളാഴ്ച ഏറെ വൈകി തന്നെ സോഷ്യൽ മീഡിയ സൈറ്റുകളുടെ നിരോധനം പിൻവലിച്ചുവെങ്കിലും പ്രക്ഷോഭം പക്ഷെ അവസാനിച്ചിരുന്നില്ല. അതേസമയം രാജ്യവ്യാപകമായി പ്രതിഷേധം ശക്തമായതോടെ, നേപ്പാളി സൈന്യം വസതികളില്‍ നിന്ന് മന്ത്രിമാരെ ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ച് ഒഴിപ്പിക്കാന്‍ തുടങ്ങിയിരുന്നു. മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും വീടുകള്‍ക്ക് നേരെ തീവെപ്പും ആക്രമണങ്ങളും ഉണ്ടായതിനെ തുടര്‍ന്നാണ് ഈ നടപടി. പാര്‍ലമെന്റ് മന്ദിരത്തിന്റെ സുരക്ഷയ്ക്കായി സൈന്യത്തെ വിന്യസിച്ചിട്ടുണ്ടെന്ന് ഉന്നത സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഉന്നത ഉദ്യോഗസ്ഥര്‍ക്ക് സൈനിക ബാരക്കുകളില്‍ സുരക്ഷയൊരുക്കിയിട്ടുണ്ട്.