സംസ്ഥാനത്ത് വീണ്ടും റെക്കോഡിട്ട് സ്വര്‍ണ വില; ഒരു പവന് 68,480 രൂപ

കൊച്ചി: സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വര്‍ണ വില. ഇന്ന് ഗ്രാമിന് 270 രൂപ വർദ്ധിച്ച് 8560 രൂപയും, പവന് 2160 രൂപ വർധിച്ച് 68480 രൂപയുമായി ഉയർന്നു. കഴിഞ്ഞ​ദിവസങ്ങളിലായി കുറഞ്ഞ വിലയാണ് ഒറ്റയടിക്ക് വർധിച്ചത്. അന്താരാഷ്ട്രതലത്തിലും ആഭ്യന്തര തലത്തിലുമുണ്ടായ ഒറ്റദിവസത്തെ ഏറ്റവും ഉയര്‍ന്നവിലയാണ് ഇന്ന് രേഖപ്പെടുത്തിയത്.ഏപ്രിൽ മൂന്നിനാണ് സ്വർണവില റെക്കോഡിട്ടത്. ഇതേ വിലയായിരുന്നു അന്ന് രേഖപ്പെടുത്തിയത്. കഴിഞ്ഞദിവസങ്ങളിലായി ഇത് 2,680 രൂപ വരെ കുറഞ്ഞിരുന്നു. എന്നാൽ ഇന്ന് വീണ്ടും വില ഉയർന്നതോടെ ആ സ്വര്‍ണ വില വീണ്ടും റെക്കോഡിലെത്തി.

Leave a Reply

Your email address will not be published. Required fields are marked *