സ്വർണ വിലയിൽ ഇന്ന് ഇടിവ്; ഒരു പവന് 800 രൂപ താഴ്ന്നു; ഇനിയും കാത്തിരുന്നാൽ ​​വില കുറയുമോ?

സംസ്ഥാനത്ത് സ്വർണ നിരക്കുകളിൽ വീണ്ടും ഇടിവ്. 22 കാരറ്റ് പരിശുദ്ധിയുള്ള സ്വർണത്തിന്റെ ഒരു ​ഗ്രാമിന് 100 രൂപ താഴ്ന്ന് ഇന്ന് (2026 ഫെബ്രുവരി 20) രാവിലത്തെ വിപണി വില 14,315 രൂപയിലേക്ക് എത്തിച്ചേർന്നു. ഇതോടെ 22 കാരറ്റിന്റെ ഒരു പവന്റെ വിപണി വിലയിൽ 800 രൂപ ഇടിഞ്ഞ് 1,14,520 രൂപയായും രേഖപ്പെടുത്തി. ആനുപാതികമായി 18 കാരറ്റ് പരിശുദ്ധിയുള്ള സ്വർണത്തിന്റെ ഒരു ​ഗ്രാമിന് 85 രൂപ താഴ്ന്ന് പുതുക്കിയ വിപണി വില 11,760 രൂപയായി. അതുപോലെ ലൈറ്റ് വെയിറ്റ് ആഭരണങ്ങൾക്ക് ഉപയോ​ഗിക്കുന്ന 14 കാരറ്റ് സ്വർണത്തിന്റെ ഒരു ​ഗ്രാമിന് 65 രൂപ കുറഞ്ഞ് 9,160 രൂപയായി രേഖപ്പെടുത്തി. 9 കാരറ്റ് പരിശുദ്ധിയുള്ള സ്വർണത്തിന്റെ ഒരു ​ഗ്രാമിന് 40 രൂപ താഴ്ന്ന് പുതിയ വിപണി വില 5,905 രൂപയായും കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *