ആറാം ദിവസം 6.25 കോടി; എല്ലാവരെയും ഞെട്ടിച്ച് ഗുഡ് ബാഡ് അഗ്ലി! ആഗോളത്തലത്തിൽ നേടിയത് എത്ര?

അജിത് കുമാര്‍ നായകനായി എത്തിയ ചിത്രം ആണ് ഗുഡ് ബാഡ് അഗ്ലി. 6.25 കോടി രൂപയാണ് ചിത്രത്തിന് ആറാം ദിവസം ലഭിച്ചിരിക്കുന്നത്. ഇപ്പോൾ എല്ലാവരെയും ഞട്ടിച്ച് കൊണ്ട് 171.5 കോടി ആഗോളതലത്തില്‍ നേടിയിരിക്കുകയാണ് ഗുഡ് ബാഡ് അഗ്ലി. ആദിക് രവിചന്ദൻ സംവിധാനം നിര്‍വഹിച്ച ചിത്രം ഒരു ആക്ഷൻ കോമഡി ഗണത്തിൽ പെട്ടതാണ്. അജിത് കുമാര്‍ നായകനായി വരുമ്പോള്‍ ചിത്രത്തില്‍ നായിക തൃഷയാണ്. പ്രഭു, അര്‍ജുൻ ദാസ്, ഉഷ ഉതുപ്പ്, പ്രസന്ന, സുനില്‍, രാഹുല്‍ ദേവ്, റെഡിൻ കിംഗ്‍സ്ലെ, പ്രദീപ് കബ്ര, ഹാരി ജോഷ്, ബി എസ് അവിനാശ്, ഷൈൻ ടോം ചാക്കോ, ടിന്നു ആനന്ദ്, പ്രിയ പ്രകാശ് വാര്യര്‍, തുടങ്ങിയവരും മറ്റു കഥാപാത്രങ്ങളായി ചിത്രത്തിൽ എത്തുന്നു. ഛായാഗ്രാഹണം അഭിനന്ദൻ രാമാനുജൻ, സംഗീതം ജി വി പ്രകാശ് കുമാര്‍.വിടാമുയര്‍ച്ചിയാണ് ഇതിന് മുമ്പ് അജിത്ത് കുമാര്‍ നായകനായി എത്തിയ ചിത്രം. ആഗോളതലത്തില്‍ 136 കോടി മാത്രമാണ് നേടിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. നെറ്റ്ഫ്ളകിസിലൂടെയാണ് അജിത് കുമാറിന്റെ വിടാമുയര്‍ച്ചി ഒടിടിയില്‍ എത്തിയത്. വിടാമുയര്‍ച്ചിയുടെ ബജറ്റ് ഏകദേശം 300 കോടിക്ക് മുകളിലാണെന്നാണ് റിപ്പോര്‍ട്ട്. അജിത്തിന്റെ വിടാമുയര്‍ച്ചി പ്രഖ്യാപിച്ചിട്ട് രണ്ട് വര്‍ഷത്തോളം ആയിരുന്നു. ഒടുവില്‍ അജിത്തിന്റെ വിടാമുയര്‍ച്ചി എന്ന സിനിമ പ്രദര്‍ശനത്തിനെത്തിയെങ്കിലും പ്രതീക്ഷിച്ച വിജയം നേടാൻ കഴിഞ്ഞില്ല.

Leave a Reply

Your email address will not be published. Required fields are marked *