പ്രമുഖ ടെക് കമ്പനിയായ ഗൂഗിളിന്റെ പിക്‌സല്‍ 9എ സ്മാർട്ട്ഫോൺ ഇന്ത്യയില്‍ വിപണിയില്‍
മുംബൈ: പ്രമുഖ ടെക് കമ്പനിയായ ഗൂഗിളിന്റെ പിക്‌സല്‍ 9എ സ്മാർട്ട്ഫോൺ ഇന്ത്യയില്‍ വിപണിയില്‍. 13MP അള്‍ട്രാവൈഡ് ക്യാമറയും 48MP പ്രധാന ക്യാമറയും ഉള്ള അപ്ഗ്രേഡ് ചെയ്ത ഡ്യുവല്‍ റിയര്‍ കാമറ സിസ്റ്റമാണ് ഇതില്‍ ക്രമീകരിച്ചിരിക്കുന്നത്. പിക്‌സല്‍ 9എയില്‍ ബില്‍റ്റ്-ഇന്‍ ഗൂഗിള്‍ ജെമിനിയും ഉണ്ട്. കൂടാതെ ജെമിനി ലൈവ് ഉപയോഗിച്ച് സ്വതന്ത്രമായി സംസാരിക്കാനും ചാറ്റ് ചെയ്യാനും കഴിയും.
ഗൂഗിള്‍ പിക്‌സല്‍ 9എ 6.3 ഇഞ്ച് ആക്റ്റുവ ഡിസ്‌പ്ലേയുമായാണ് വരുന്നത്. 2,700 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസും 120Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റും ഇതില്‍ ഉള്‍പ്പെടുന്നു. 8 ജിബി റാമും 256 ജിബി വരെ സ്റ്റോറേജുമുള്ള ടെന്‍സര്‍ ജി4 പ്രൊസസറാണ് ഈ സ്മാര്‍ട്ട്‌ഫോണിന്റെ കരുത്ത്.185.9 ഗ്രാം ഭാരവും 8.9 എംഎം കനവുമുള്ള കോമ്പോസിറ്റ് മാറ്റ് ഗ്ലാസ് ബാക്കും സാറ്റിന്‍ മെറ്റല്‍ ഫ്രെയിമും ഉപയോഗിച്ചാണ് ഗൂഗിള്‍ പിക്‌സല്‍ 9എ നിര്‍മ്മിച്ചിരിക്കുന്നത്. 23W വയര്‍ഡ് ചാര്‍ജിങ്ങിനെയും ക്യൂഐ വയര്‍ലെസ് ചാര്‍ജിങ്ങിനെയും പിന്തുണയ്ക്കുന്ന 5,100mAh ബാറ്ററിയാണ് ഈ ഉപകരണത്തിന് കരുത്ത് പകരുന്നത്. വെള്ളം, പൊടി എന്നിവയില്‍ നിന്ന് സംരക്ഷണ നല്‍കുന്ന IP68 റേറ്റിങ്ങോടെയാണ് ഈ സ്മാര്‍ട്ട്‌ഫോണ്‍ വരുന്നത്. പിക്‌സല്‍ 9എ ആന്‍ഡ്രോയിഡ് 15ലാണ് പ്രവര്‍ത്തിക്കുന്നത്.
ക്യാമറയുടെ കാര്യത്തില്‍, ഗൂഗിള്‍ പിക്സല്‍ 9എയില്‍ 48എംപി പ്രധാന കാമറയും 13എംപി അള്‍ട്രാവൈഡ് ലെന്‍സും അടങ്ങുന്ന ഡ്യുവല്‍ കാമറ സിസ്റ്റം സജ്ജീകരിച്ചിരിക്കുന്നു. സെല്‍ഫികള്‍ക്കായി, പിക്സല്‍ 9എയില്‍ f/2.2 അപ്പേര്‍ച്ചറുള്ള 13എംപി കാമറയുമുണ്ട്. ആഡ് മി, ബെസ്റ്റ് ടേക്ക്, മാജിക് എഡിറ്റര്‍, നൈറ്റ് സൈറ്റ്, ആസ്‌ട്രോഫോട്ടോഗ്രഫി, പനോരമ വിത്ത് നൈറ്റ് സൈറ്റ്, മാജിക് ഇറേസര്‍ തുടങ്ങിയ എഐ-പവര്‍ഡ് കമ്പ്യൂട്ടേഷണല്‍ ഫോട്ടോഗ്രാഫി സവിശേഷതകളും ഈ ഉപകരണത്തില്‍ ഉള്‍പ്പെടുന്നു. കാര്‍ ക്രാഷ് ഡിറ്റക്ഷന്‍, തെഫ്റ്റ് ഡിറ്റക്ഷന്‍, ഫൈന്‍ഡ് മൈ ഡിവൈസ് വഴി ലൈവ് ലൊക്കേഷന്‍ ഷെയറിംഗ് തുടങ്ങിയ സുരക്ഷാ സവിശേഷതകള്‍ക്കൊപ്പം സര്‍ക്കിള്‍ ടു സെര്‍ച്ച്, പിക്സല്‍ സ്റ്റുഡിയോ എന്നിവയും എഐ-പവര്‍ഡ് സവിശേഷതകളില്‍ ഉള്‍പ്പെടുന്നു. പിക്‌സല്‍ 9മയില്‍ കുടുംബങ്ങള്‍ക്ക് അനുയോജ്യമായ സ്‌ക്രീന്‍ സമയ നിയന്ത്രണങ്ങള്‍, ഗൂഗിള്‍ ഫാമിലി ലിങ്ക് വഴി സ്‌കൂള്‍ സമയ മോഡ് തുടങ്ങിയ സവിശേഷതകളും ഉള്‍പ്പെടുന്നു.