നീണ്ട പത്ത് വര്‍ഷത്തിന് ശേഷം ലോഗോയില്‍ മാറ്റം വരുത്തി ഗൂഗിള്‍. ഗൂഗിളിന്റെ പ്രശസ്തമായ ‘ജി’ എന്നെഴുതിയ ലോഗോയില്‍ നിസ്സാരമാറ്റങ്ങളാണ് വരുത്തിയതെന്നാണ് വിവരം. നേരത്തെ നാല് നിറങ്ങള്‍ ഒരോ ബ്ലോക്കുകളായിട്ടായിരുന്നു വിന്യസിച്ചിരുന്നത്. ചുവപ്പ്, മഞ്ഞ, പച്ച, നീല നിറങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് അവ ഗ്രേഡിയന്റായി വിന്യസിച്ചതാണ് പുതിയ മാറ്റം.
ഗൂഗിളിന്റെ നിര്‍മിത ബുദ്ധി ചാറ്റ്ബോട്ടായ ജെമിനിയുടെ ലോഗോയില്‍ ഗ്രേഡിയന്റായാണ് നിറങ്ങള്‍ വിന്യസിച്ചിരിക്കുന്നത്. ഇതിനോട് സാമ്യമുള്ളതാണ് ഗൂഗിളിന്റെ മാറ്റം വരുത്തിയ ലോഗോ എന്നാണ് വിവരം. ഐഒഎസ്, പിക്സല്‍ ഫോണുകളിലാവും പുതിയ ലോഗോ ഉടന്‍ ലഭ്യമാവുക. 2015 സെപ്റ്റംബറിലാണ് ഒടുവില്‍ ഗൂഗിള്‍ ലോഗോയില്‍ കാര്യമായ മാറ്റം വരുത്തിയത്