ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ എപ്പോഴും ശ്രദ്ധിക്കേണ്ട ഒന്നാണ് ദഹനാരോഗ്യം. ഇത് നിങ്ങളുടെ ആരോഗ്യത്തെ പ്രതിസന്ധിയിലാക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. പലപ്പോഴും ആരോഗ്യം വെല്ലുവിളികളിലേക്ക് നയിക്കുന്നതില്‍ കുടലിന്റെ ആരോഗ്യം പ്രധാന പങ്ക് വഹിക്കുന്നു. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ട ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും നിങ്ങളില്‍ പ്രതിസന്ധികളുണ്ടാവുന്ന പല മാറ്റങ്ങളും കുടലിന്റെ അനാരോഗ്യം മൂലം ഉണ്ടാവുന്നു.ആരോഗ്യസംരക്ഷണത്തിനും കുടലിന്റെ ആരോഗ്യത്തിനും വേണ്ടി നമുക്ക് ചില ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്താവുന്നതാണ്. അവ എന്തൊക്കെയെന്ന് നോക്കാം.
തൈര് സാദം കുടലിലെ നല്ല ബാക്ടീരിയകളെ വര്‍ദ്ധിപ്പിക്കുന്നതിന് എപ്പോഴും പ്രോബയോട്ടിക് ആയ തൈര് സഹായിക്കുന്നു. ഇത് കൂടുതല്‍ മാറ്റങ്ങള്‍ ആരോഗ്യത്തിന് നല്‍കുന്നു. തൈര് സാദം സ്ഥിരമായി കഴിക്കുന്നവരില്‍ ദഹന പ്രശ്‌നങ്ങള്‍ എല്ലാം തന്നെ ഇല്ലാതാവുകയും ആരോഗ്യത്തോടെയുള്ള ദഹനം നടക്കുകയും ചെയ്യുന്നു. എളുപ്പത്തില്‍ ദഹിക്കുന്നതിനാല്‍ പല വിധത്തിലുള്ള പ്രതിസന്ധികളില്‍ നിന്നും ഗ്യാസ്, വയറ് വീര്‍ക്കല്‍ എന്നീ പ്രശ്‌നങ്ങളില്‍ നിന്ന് പരിഹാരം കാണാനും സാധിക്കുന്നു. അസിഡിറ്റിയേ പ്രതിരോധിക്കുന്നതിന് മികച്ചതാണ് തൈര് സാദം.
കിച്ചടി അരിയും പരിപ്പും ചേര്‍ത്തുണ്ടാക്കുന്ന കിച്ചടി നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ്. ഇത് എളുപ്പത്തില്‍ ദഹിക്കുന്നതാണ് എന്ന് മാത്രമല്ല ദഹനാരോഗ്യത്തിന് മികച്ച മാറ്റങ്ങള്‍ നല്‍കുകയും ചെയ്യുന്നു. ദഹനത്തില്‍ സമ്മര്‍ദ്ദം ചെലുത്താതെ നിങ്ങള്‍ക്ക് ആരോഗ്യം നിലനിര്‍ത്താന്‍ എപ്പോഴും കിച്ചടി സഹായിക്കുന്നു. ഇത് കൂടാതെ വയറു വീര്‍ക്കല്‍, അസ്വസ്ഥത എന്നിവയെ പ്രതിരോധിക്കാനും കിച്ചടി സഹായിക്കും. ഇത് സ്ഥിരമായി കഴിക്കുന്നതും നല്ലതാണ്.
ഇഡ്ഡലി ഇഡ്ഡലി ഇഷ്ടപ്പെടാത്തവര്‍ വളരെ ചുരുക്കമായിരിക്കും. അത്രയധികം സ്വാദും ഗുണങ്ങളും ഇഡ്ഡലിയില്‍ ഉണ്ട്. ഇത് ആമാശയത്തില്‍ എളുപ്പത്തില്‍ ദഹിക്കുന്നു. അത് മാത്രമല്ല ആരോഗ്യത്തിന് മികച്ച മാറ്റങ്ങളും കുടലിന്റെ ആരോഗ്യത്തെ സഹായിക്കുന്നതിനും മികച്ചതാണ് ഇഡ്ഡലി. ദഹിക്കാന്‍ എളുപ്പമുള്ളതിനാല്‍ ദഹന പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്ക് വേണമെങ്കില്‍ സ്ഥിരമാക്കാവുന്നതാണ്. കൂടാതെ അവശ്യ വിറ്റാമിനുകളും ധാതുക്കളും കാര്‍ബോഹൈഡ്രേറ്റുകളും എല്ലാം ഇഡ്ഡലിയില്‍ അടങ്ങിയിട്ടുണ്ട്.