ഇടയ്ക്കിടെ തലവേദന വരുന്ന ആളാണോ നിങ്ങള്‍? സമ്മര്‍ദ്ദവും സൈനസ് പ്രശ്‌നങ്ങളും മാത്രമായിരിക്കില്ല കാരണം. മോണരോഗവും തലവേദനയ്ക്ക് കാരണമാകാം. മോണരോഗം(പീരിയോണ്‍ഡല്‍ ഡിസീസ്) വായയെ ബാധിക്കുന്ന ഗുരുതരമായ ഒരു അണുബാധയാണ്. അണുബാധയും വീക്കവും ബാധിച്ച് ഞരമ്പുകളില്‍ സമ്മര്‍ദ്ദം ചെലുത്തുകയും അത് തലവേദനയിലേക്ക് നയിക്കുകയും ചെയ്യാം.
മോണരോഗം അല്ലെങ്കില്‍ പീരിയോണ്‍ഡൈറ്റിസ് മോണയെ ബാധിക്കുന്ന ഒരു ഗുരുതരമായ അണുബാധയാണ്. ഇത് പല്ലിന് ചുറ്റുമുള്ള മൃദുവായ കലകളെ നശിപ്പിക്കും. ചികിത്സിച്ചില്ലെങ്കില്‍ പല്ലുകളെ ഉറപ്പിച്ച് നിര്‍ത്തുന്ന അസ്ഥിയെ ദോഷകരമായി ബാധിക്കും. ഇത് പല്ല് ഇളകാനും കൊഴിഞ്ഞുപോകാനോ കാരണമാകും.
1 ) മോണയിലെ അണുബാധയാണ് മോണ രോഗത്തിന് കാരണം. സൂക്ഷ്മാണുക്കളും വീക്കം ഉണ്ടാക്കുന്ന വസ്തുക്കളും രക്തപ്രവാഹത്തില്‍ പ്രവേശിച്ച് തലയിലെയും കഴുത്തിലെയും ഞരമ്പുകളെയും രക്തക്കുഴലുകളെയും ബാധിക്കുകയും തലവേദനയ്ക്ക് കാരണമാകുകയും ചെയ്യും.
2) പല്ലുകളില്‍ നിന്നും മോണകളില്‍ നിന്നും സംവേദനങ്ങള്‍ വഹിച്ചുകൊണ്ടുപോകുന്ന ട്രൈജമിനല്‍ നാഡി, മോണയില്‍ വീക്കമുണ്ടാകുമ്പോള്‍ ഉത്തേജിപ്പിക്കപ്പെടുകയും ഈ ഉത്തേജനം ടെന്‍ഷന്‍ തലവേദന അല്ലെങ്കില്‍ മൈഗ്രേന് കാരണമാകുകയും ചെയ്യുന്നു
3) മോണരോഗം മൂര്‍ച്ഛിച്ചാല്‍ താടിയെല്ലിന്റെ അസ്ഥിരതയ്ക്ക് കാരണമാകുന്നു. അതുകൊണ്ട് താടിയെല്ലിന്റെ പേശികളുടെ പിരിമുറുക്കം ടെമ്പോറൊമോണ്ടിബുലാര്‍ ജോയിന്റ് (TMJ) തകരാറുകള്‍, അനുബന്ധ തലവേദന എന്നിവയ്ക്ക് കാരണമാകും.
4 വിട്ടുമാറാത്ത മോണ പ്രശ്‌നങ്ങള്‍ പലപ്പോഴും അബോധാവസ്ഥയില്‍ പല്ലുകള്‍ കടിക്കുന്നതിന് (ബ്രക്‌സിസം)കാരണമാകുന്നു. ഇത് താടിയെല്ലുകളുടെ പേശികളുടെ ആയാസം കൂട്ടുകയും ടെന്‍ഷന്‍ തലവേദനയ്ക്ക് കാരണമാകുകയും ചെയ്യും.