15-നും 16-നും സംസ്ഥാനം മുഴുവൻ പെരുമഴ; വടക്കൻ കേരളത്തിൽ മഴ കനക്കുമെന്നു കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

വടക്കൻകേരളത്തിൽ മഴ കനക്കുമെന്നു കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അതിതീവ്ര മഴക്കാണ്‌ സാധ്യത.വിവിധ ജില്ലകൾക്ക് ശനിയാഴ്ച മുതൽ റെഡ് ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.ശനിയാഴ്ചമുതൽ 16 വരെ ആണ് മുന്നറിയിപ്പ്. വെള്ളിയാഴ്ച നാലു വടക്കൻ ജില്ലകൾക്ക് തീവ്രമഴയ്ക്കുള്ള ഓറഞ്ച് മുന്നറിയിപ്പും നൽകിയിട്ടുണ്ട്. 15-നും 16-നും സംസ്ഥാനം മുഴുവൻ പെരുമഴ പ്രതീക്ഷിക്കാം.തെക്കൻ ചൈനാ കടലിൽ രൂപപ്പെട്ട ശക്തിയേറിയ ഹൂട്ടിപ്പ് ചുഴലിക്കാറ്റ് വെള്ളിയാഴ്ച ഉച്ചയോടെ കരയിൽക്കയറുന്നതോടെ ദുർബലമാകും. അതോടെ തെക്കുപടിഞ്ഞാറൻ മൺസൂൺ പ്രവാഹം സാധരണനിലയിലാകും. തുടർന്ന് വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം കേരളത്തിൽ മഴ കനക്കുമെന്നാണ് കരുതുന്നത്.

Leave a Reply

Your email address will not be published. Required fields are marked *