ഉത്തരേന്ത്യയിൽ മഴ കനക്കുന്നു; ഗംഗാനദിയിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ

ഉത്തരേന്ത്യയിൽ മഴ കനക്കുന്നു. ബിഹാർ, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം കനത്ത മഴ പെയ്യുന്നുണ്ട്. പലയിടങ്ങളിലും വെള്ളം കയറി. ജനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിൽ ഇരിക്കണമെന്നും ജാഗ്രത പാലിക്കണമെന്നും അധികൃതർ പറഞ്ഞു. അതേസമയം ഗംഗാനദിയിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നുണ്ട്. അതേസമയം ഉത്തർപ്രദേശിൽ നിരവധിയിടങ്ങളിൽ വെള്ളം കയറി. പല സ്ഥലങ്ങളിലും ജനങ്ങൾ ഒറ്റപ്പെട്ടു. പ്രദേശത്ത് ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്.

പട്നയിൽ 422 കോടി രൂപ ചെലവിൽ നിർമിച്ച ഡബിൾ ഡെക്കർ ഫ്ലൈ ഓവറിന്റെ ഒരു ഭാഗം കനത്ത മഴയിൽ തകർന്നു. 2 മാസം മുൻപാണ് ഫ്ലൈ ഓവറിന്റെ ഉദ്ഘാടനം നടന്നത്.കനത്ത മഴയെ തുടർന്ന് ഗംഗാനദിയിലെ ജലനിരപ്പ് ഉയർന്നു. മണിക്കൂറിൽ 4 സെന്റീമീറ്റർ വീതം ജലനിരപ്പ് ഉയരുന്നത് ആശങ്കയാണ്. കേന്ദ്ര ജല കമ്മിഷന്റെ കണക്കനുസരിച്ച് ഗംഗാനദിയുടെ പരമാവധി ജലനിരപ്പ് 70 മീറ്ററാണ്. 71.26 മീറ്റർ അപകടമുന്നറിയിപ്പും 73.90 മീറ്റർ പ്രളയ മുന്നറിയിപ്പുമാണ്. എന്നാൽ ഇപ്പോൾ മണിക്കൂറിൽ 4 സെന്റീമീറ്റർ വേഗതിയിലാണ് ജലനിരപ്പ് ഉയരുന്നത്. നിലവിൽ 70.28 മീറ്ററാണ് ജലനിരപ്പ്.

അതേസമയം ഗംഗാ നദിയിൽ വെള്ളം ഉയർന്നതിനു പിന്നാലെ നിരവധി താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അടിയന്തര സാഹചര്യം കൈകാര്യം ചെയ്യാൻ പൂർണ സജ്ജമാണെന്നും ദുരന്ത നിവാരണ സേന അറിയിച്ചു.കഴിഞ്ഞ മൂന്നു ദിവസമായി മധ്യപ്രദേശിൽ നിർത്താതെ മഴ പെയ്യുകയാണ്. ഗംഗാനദിയിൽ ജലനിരപ്പ് ഉയർന്നതിനു പിന്നാലെ കൊനിയ, സലർപൂർ, ഹുക്ലാഞ്ചി തുടങ്ങിയ പ്രദേശങ്ങളിലെല്ലാം വെള്ളം കയറി. ജമ്മു കശ്മീരിലും കനത്ത മഴ പെയ്യുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *