ഋഷികേശ്: കേദാർനാഥിൽ രോഗിയെയും കൊണ്ട് പോയ ഹെലിആംബുലൻസ് അപകടത്തിൽപെട്ടു. എയിംസ് ആശുപത്രിയുടെ എയർ ആംബുലൻസാണ് സാങ്കേതികത കരാറിനെതുടർന്ന് തകർന്നത്. ഋഷികേശിലേക്ക് രോഗിയേയും കൊണ്ട് പോകുമ്പോഴാണ് അപകടം ഉണ്ടായത്. എയർ ആംബുലൻസിന്റെ ചിറകൊടിഞ്ഞു. ഈ വർഷത്തെ ചാർ ധാം യാത്ര ആരംഭിച്ച് ദിവസങ്ങൾക്ക് ശേഷമാണ് ഇത് സംഭവിച്ചത്. അപകടത്തിൽപ്പെട്ട എല്ലാ യാത്രക്കാരും സുരക്ഷിതരാണ്.
രോഗിയെ കൂടാതെ രണ്ട് പൈലറ്റുമാരും ഒരു ഡോക്ടറുമാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. അപകടവുമായി ബന്ധപ്പെട്ട വിശദ വിവരങ്ങൾ പുറത്തുവന്നിട്ടില്ലെന്നാണ് ജില്ലാ ടൂറിസം വികസന ഓഫീസർ രാഹുൽ ചൗബേ അറിയിച്ചത്.