മഴക്കാലം കനക്കുന്നു എന്നാൽ അത് പലപ്പോഴും ആരോഗ്യ പ്രശ്നമാണ് കൂടുതൽ ഗുരുതരമാക്കുന്ന ഒരു കാലം കൂടിയാണ് എന്ന ഓർമ്മ പലപ്പോഴും എല്ലാവരുടെയും ഉറക്കം കെടുത്താറുമുണ്ട്. എന്തൊക്കെ കാര്യങ്ങളാണ് നമുക്ക് വീട്ടിൽ തന്നെ ചെയ്യാൻ സാധിക്കുന്നത് എന്നായിരിക്കും എല്ലാവരും തിരയുന്നത്. പലപ്പോഴും അന്തരീക്ഷത്തിലെ ഇത്തരം മാറ്റങ്ങള്‍ രോഗപ്രതിരോധ ശേഷിയേയും ബാധിക്കുന്നു. പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്ന തരത്തിലേക്ക് കാര്യങ്ങളെത്തുമ്പോള്‍ അറിഞ്ഞിരിക്കേണ്ട ചില പൊടിക്കൈകളുണ്ട്. പലപ്പോഴും വൈറസുകളുടേയും ബാക്ടീരിയകളുടേയും അനുകൂലമായ സാഹചര്യമാണ് രോഗാവസ്ഥകള്‍ക്ക് കാരണമാകുന്നത്.
വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില മികച്ച പൊടിക്കൈകള്‍ ഉണ്ട്. എന്നാൽ എന്ത് തരത്തിലുള്ള പുതിയ മാറ്റങ്ങള്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ വരുത്തുമ്പോഴും അതിന് പാര്‍ശ്വഫലങ്ങള്‍ ഉണ്ടാവില്ല എന്ന് ഉറപ്പ് വരുത്തേണ്ടതാണ്. ഡോക്ടറുമായി സംസാരിച്ചതിന് ശേഷം മാത്രം ഇത്തരം കാര്യങ്ങള്‍ പരീക്ഷിക്കാവൂ.
- ആരോഗ്യ സംരക്ഷണത്തിനും രോഗപ്രതിരോധത്തിനും ഏറ്റവും മികച്ച മാറ്റങ്ങളാണ് ഈ രണ്ട് മിശ്രിതവും ചേരുന്നത് വഴി ലഭിക്കുന്നത്. ഒരു കപ്പ് വെള്ളത്തില്‍ രണ്ട് ടീസ്പൂണ്‍ തേനും അതിലേക്ക് ഒരു ടീസ്പൂണ്‍ നാരങ്ങ നീരം അരടീസ്പൂണ്‍ കറുവപ്പട്ട പൊടിച്ചതും മിക്‌സ് ചെയ്ത് സിറപ്പ് രൂപത്തിലാക്കി കഴിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ചുമയും ജലദോഷവും തൊണ്ടവേദനയും എല്ലാം ഇല്ലാതാക്കുന്നു.
- തൊണ്ട വേദന പ്രതിരോധിക്കുന്നതിന് വേണ്ടി നിങ്ങള്‍ക്ക് മഞ്ഞള്‍ ചേര്‍ത്ത പാല്‍ കുടിക്കാവുന്നതാണ്. ഇത് നിങ്ങളുടെ തൊണ്ട വേദന മാത്രമല്ല ജലദോഷവും ചുമയും ഇല്ലാതാക്കുന്നതിനും മികച്ചതാണ്. ഈ ഒറ്റമൂലി നിമിത്തം നിങ്ങളുടെ മഴക്കാല അസ്വസ്ഥതകള്‍ എല്ലാം തന്നെ പ്രതിരോധിക്കുന്നതിന് മികച്ചതാണ് എന്നതില്‍ സംശയം വേണ്ട.
- ഒരു കാരണവശാലും ഫ്രിഡ്ജില്‍ വെച്ച വെള്ളം കുടിക്കാതിരിക്കുക. പ്രത്യേകിച്ച് പുറത്ത് പോയി വന്നാല്‍ ഉടന്‍ ഇത്തരത്തില്‍ ഒരു കാര്യം ചെയ്യരുത്. കാരണം പുറത്തെ താപനിലയും ഉള്ളിലെ താപനിലയും ക്രമീകരിച്ചതിന് ശേഷം മാത്രമേ തണുപ്പുള്ള വസ്തുക്കള്‍ കഴിക്കാവൂ. അല്ലെങ്കില്‍ അത് ചുമയും തൊണ്ട വേദനയും പ്രശ്‌നങ്ങളും ഉണ്ടാക്കുന്നു. കൂടാതെ ചൂടുവെള്ളത്തില്‍ കുളിക്കുന്നതിന് ശ്രദ്ധിക്കുക. എന്തെങ്കിലും കഴിക്കുന്നതിന് മുന്‍പ് കൈകള്‍ നല്ലതുപോലെ വൃത്തിയായി കഴുകണം. നിങ്ങള്‍ക്ക് ജലദോഷവും അസ്വസ്ഥതകളും ഉണ്ടെങ്കില്‍ എപ്പോഴും ചുമക്കുമ്പോഴും തുമ്മുമ്പോഴും ടവ്വല്‍ ഉപയോഗിച്ച് വായും മൂക്കും മറക്കേണ്ടതാണ്. ഇത് രോഗപ്രതിരോധത്തനും മറ്റൊരാള്‍ക്ക് രോഗം പകരാതിരിക്കുന്നതിനും സഹായിക്കും.