കോഴിക്കോട്: കൊടുവള്ളി കിഴക്കോത്ത് സ്വദേശിയായ യുവാവിനെ വീട്ടില്‍നിന്നും തട്ടിക്കൊണ്ടുപോയതായി പരാതി. പരപ്പാറ ആയിക്കോട്ടില്‍ റഷീദിന്റെ മകന്‍ അനൂസ് റോഷനെ(21)യാണ് ആയുധങ്ങളുമായി കാറില്‍ എത്തിയ സംഘംശനിയാഴ്ച വൈകീട്ട് നാല് മണിയോടെ വീട്ടില്‍നിന്നും തട്ടിക്കൊണ്ടുപോയത്.
സമീപത്തെ സിസിടിവി ക്യാമറയില്‍ പ്രതികള്‍ എത്തിയ KL 65 L 8306 നമ്പറിലുള്ള കാറിന്റെ ദൃശ്യം പതിഞ്ഞിട്ടുണ്ട്.വിദേശത്തുള്ള അനൂസ് റോഷന്റെ സഹോദരന്‍ അജ്മല്‍ റോഷന്‍ അവിടെവെച്ചുണ്ടായ സാമ്പത്തിക ഇടപാടുകളുടെ ഭാഗമായ തർക്കങ്ങളെ തുടർന്നാണ് സഹോദരനായ അനൂസിനെ തട്ടിക്കൊണ്ടുപോയതെന്നാണ് നിഗമനം. അനൂസ് റോഷന്‍ വിദ്യാര്‍ഥിയാണ്. കൊടുവള്ളി പോലീസ് സംഭവത്തില്‍ അന്വേഷണം തുടങ്ങി.