മക്കളെ മുറിയിൽ പൂട്ടിയിട്ട് ഭാര്യയെ കൊലപ്പെടുത്തി; ഭർത്താവ് ഗുരുതരാവസ്ഥയിൽ

വയനാട്: ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യക്ക് ശ്രമിച്ചു. വയനാട് കേണിച്ചിറയിലാണ് സംഭവം. കേണിച്ചിറ സ്വദേശിനി ലിഷ(39) ആണ് കൊല്ലപ്പെട്ടത്. കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച ഭർത്താവ് ജിൻസൺ (43) ​ കോഴിക്കോട് മെഡിക്കൽ കോളേജിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.

ഞായറാഴ്ചയായിരുന്നു സംഭവം. ജിൻസൺ വാട്ടർ അതേറിറ്റി ജീവനക്കാരനാണ്. കടബാധ്യതയെ ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ ജിൻസൺ ലിഷയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക നി​ഗമനം.

രണ്ടു മക്കളെയും മുറിയിൽ പൂട്ടിയിട്ടതിന് ശേഷമായിരുന്നു ഭാര്യയെ ജിൻസൺ കൊലപ്പെടുത്തി ആത്മഹത്യക്ക് ശ്രമിച്ചത്. വീട്ടിൽ നിന്നും ജിൻസൺ എഴുതിയതായി കരുതപ്പെടുന്ന ആത്മഹത്യ കുറിപ്പ് കണ്ടെത്തിയതായും വിവരമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *