ന്യൂഡല്‍ഹി: റാവല്‍പിണ്ടിയിലെ പാകിസ്താന്‍ സൈന്യത്തിന്റെ ആസ്ഥാനത്ത് വരെ ഇന്ത്യന്‍ സാധുയ സേനയുടെ ആഘാതം അനുഭവപ്പെട്ടതായി പ്രതിരോധ വകുപ്പ് മന്ത്രി രാജ്‌നാഥ് സിങ്. ഇന്ത്യന്‍ സൈന്യം പാകിസ്താന്റെ സൈനിക കേന്ദ്രങ്ങള്‍ ആക്രമിച്ചു കൊണ്ടാണ് അവര്‍ക്ക് മറുപടി നല്‍കിയതെന്ന് രാജ്‌നാഥ് സിങ് എക്‌സില്‍ കുറിച്ചു.
ഇന്ത്യന്‍ സൈന്യം മൂല്യവും ഊര്‍ജവും മാത്രമല്ല, സംയമനവും പാലിച്ചു. നിരവധി പാകിസ്താനി സൈനിക കേന്ദ്രങ്ങള്‍ ആക്രമിച്ച് ശക്തമായ പ്രതികരണവും നല്‍കി. അതിര്‍ത്തിയിലെ സൈനിക പോസ്റ്റുകള്‍ക്ക് നേരെ മാത്രമായിരുന്നില്ല നമ്മുടെ പ്രവര്‍ത്തി. ഇന്ത്യന്‍ സൈന്യത്തിന്റെ ആഘാതം പാക് സൈന്യത്തിന്റെ ആസ്ഥാനമായ റാവല്‍പിണ്ടിയില്‍ വരെ പ്രതിഫലിച്ചു’, അദ്ദേഹം പറഞ്ഞു.