എന്തുകൊണ്ടാണ് ഒ നെഗറ്റീവ് രക്തഗ്രൂപ്പിന് മാത്രം ഇത്രയധികം ആവശ്യക്കാർ ഉണ്ടാകുന്നത്?

എന്തുകൊണ്ടാണ് ഒ നെഗറ്റീവ് രക്തഗ്രൂപ്പിന് മാത്രം ഇത്രയധികം ആവശ്യക്കാർ ഉണ്ടാകുന്നത്? യൂണിവേഴ്സൽ ഡോണർ രക്തഗ്രൂപ്പ് എന്ന് അറിയപ്പെടുന്ന രക്ത​ഗ്രൂപ്പാണ് ഒ നെ​ഗറ്റീവ്. അതിനാൽ, ഏത് രക്തഗ്രൂപ്പിലുള്ള രോഗികൾക്കും ഒ നെ​ഗറ്റീവ് ബ്ലഡ് നൽകാമെന്നാണ് വിദ​ഗ്ധർ പറയുന്നത്. വലിയ ദുരന്തമുണ്ടാകുമ്പോൾ സ്വീകർത്താവിന്റെ രക്തഗ്രൂപ്പ് കൃത്യമായി അറിയാതെ ഇരിക്കുന്ന സാഹചര്യത്തിലാണ് ഈ ​ഗ്രൂപ്പ് നിർണായകമായി മാറുന്നത്.

ദുരന്തങ്ങൾക്ക് പിന്നാലെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രികളിലെത്തുന്ന രോ​ഗികൾക്ക് അടിയന്തര രക്തം നൽകേണ്ടത് അത്യാവശ്യമാണ്. എന്നാൽ, ഇവിടെ രക്ത​ഗ്രൂപ്പ് പരിശോധിക്കാനുള്ള സമയം ഡോക്ടർമാർക്ക് ഉണ്ടാകണമെന്നില്ല. അത്തരം സാഹചര്യത്തിൽ ഒ നെ​ഗറ്റീവ് രക്തം സുരക്ഷിതമായി നൽകാൻ കഴിയും. ഇന്ത്യയിലെ ജനസംഖ്യയുടെ ഏകദേശം ഏഴ് ശതമാനം മാത്രമാണ് ഒ നെ​ഗറ്റീവ് രക്തമുള്ളത്.ഈ ​ഗ്രൂപ്പിനായി ആശുപത്രികളിൽ നിന്ന് വലിയ ആവശ്യമാണ് ഉയരാറുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *