ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള നിലവിലെ സാഹചര്യത്തെക്കുറിച്ചുള്ള സര്‍ക്കാര്‍ പ്രധാന ബ്രീഫിംഗില്‍ നിന്ന് ജയിലില്‍ കഴിയുന്ന മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പാകിസ്ഥാന്‍ തെഹ്രീക്-ഇ-ഇന്‍സാഫ് വിട്ടുനില്‍ക്കും. പാര്‍ട്ടിയുടെ രാഷ്ട്രീയ സമിതിയുടെ പ്രസ്താവനയിലാണ് ഈ തീരുമാനം പ്രഖ്യാപിച്ചത്. ദേശീയ സമവായം കെട്ടിപ്പടുക്കാന്‍ ഗൗരവമായ ശ്രമമൊന്നും നടക്കുന്നില്ല എന്നതിനാല്‍ പാകിസ്ഥാന്‍ തെഹ്രീക്-ഇ-ഇന്‍സാഫിന്റെ പങ്കാളിത്തം ഈ സമ്മേളനത്തില്‍ ആവശ്യമില്ലെന്ന് വിശ്വസിക്കുന്നതായി പി.ടി.ഐ പറഞ്ഞു.
എല്ലാ ദേശീയ പാര്‍ട്ടികളെയും വിശ്വാസത്തിലെടുത്ത് ഒരു പൊതു നടപടി രൂപീകരിക്കുന്നതിനായി ഉടന്‍ തന്നെ ഒരു സര്‍വ്വകക്ഷി സമ്മേളനം (എപിസി) വിളിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ബാഹ്യമായ എന്തെങ്കിലും ആക്രമണം ഉണ്ടായാല്‍ രാജ്യത്തെയും രാഷ്ട്രത്തെയും സംരക്ഷിക്കാന്‍ ഞങ്ങള്‍ മുന്‍പന്തിയില്‍ നില്‍ക്കും എന്ന വ്യക്തമായ നിലപാടാണ് പാര്‍ട്ടിക്കുള്ളതെന്നും പാര്‍ട്ടി പറഞ്ഞു.
നിലവിലെ ദേശീയ സുരക്ഷാ സാഹചര്യത്തെക്കുറിച്ചും പാകിസ്ഥാനും ഇന്ത്യയും തമ്മിലുള്ള സംഘര്‍ഷത്തെക്കുറിച്ചും ഇന്‍ഫര്‍മേഷന്‍ മന്ത്രി അത്തൗല്ല തരാറും സൈനിക വക്താവ് ലഫ്റ്റനന്റ് ജനറല്‍ അഹമ്മദ് ഷെരീഫും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും നേതാക്കള്‍ക്ക് വിശദീകരണം നല്‍കും.