ഇംഗ്ലണ്ട് ലയണ്‍സിനെതിരെ ഇന്ത്യ എയ്ക്ക് ടോസ് നഷ്ടം; മലയാളി താരം കളിക്കും, പ്ലെയിംഗ് ഇലവന്‍ അറിയാം

ലണ്ടന്‍: ഇംഗ്ലണ്ട് ലയണ്‍സിനെതിരായ അനൗദ്യോഗിക ചതുര്‍ദിന ടെസ്റ്റില്‍ ഇന്ത്യ എ ആദ്യ ബാറ്റ് ചെയ്യും. ടോസ് നേടിയ ഇംഗ്ലണ്ട് ലയണ്‍സ് ആദ്യം പന്തെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. അഭിമന്യൂ ഈശ്വരന്‍ നയിക്കുന്ന ടീമില്‍ അഞ്ച് സ്‌പെഷ്യലിസ്റ്റ് ബാറ്റര്‍മാരാണുള്ളത്. ഹര്‍ഷ് ദുബെയാണ് ടീമിലെ ഏക സ്പിന്നര്‍. മൂന്ന് സ്‌പെഷ്യലിസ്റ്റ് പേസര്‍മാര്‍ ടീമിലുണ്ട്. ധ്രുവ് ജുറലാണ് ടീമിലെ വിക്കറ്റ് കീപ്പര്‍. ഇഷാന്‍ കിഷന് അവസരം ലഭിച്ചില്ല. അഭിമന്യവിനൊപ്പം, യശസ്വി ജയ്‌സ്വാള്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യും. മലയാളി താരം കരുണ്‍ നായര്‍ മൂന്നാമനായി കളിക്കും. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.

ഇന്ത്യ എ: അഭിമന്യു ഈശ്വരന്‍ (ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, കരുണ് നായര്‍, സര്‍ഫറാസ് ഖാന്‍, ധ്രുവ് ജുറല്‍ (വിക്കറ്റ് കീപ്പര്‍), നിതീഷ് കുമാര്‍ റെഡ്ഡി, ശാര്‍ദുല്‍ താക്കൂര്‍, ഹര്‍ഷ് ദുബെ, അന്‍ഷുല്‍ കാംബോജ്, ഹര്‍ഷിത് റാണ, മുകേഷ് കുമാര്‍.ഇംഗ്ലണ്ട് ലയണ്‍സ്: ടോം ഹെയ്ന്‍സ്, ബെന്‍ മക്കിന്നി, എമിലിയോ ഗേ, മാക്സ് ഹോള്‍ഡന്‍, ജെയിംസ് റൂ (ക്യാപ്റ്റന്‍ / വിക്കറ്റ് കീപ്പര്‍), ഡാന്‍ മൗസ്ലി, റെഹാന്‍ അഹമ്മദ്, സമാന്‍ അക്തര്‍, എഡ്ഡി ജാക്ക്, ജോഷ് ഹള്‍, അജീത് ഡെയ്ല്‍.

Leave a Reply

Your email address will not be published. Required fields are marked *