സാമ്പത്തിക മേഖലയിലെ സഹകരണത്തിന് ധാരണയിലെത്തി ഇന്ത്യയും ഇസ്രയേലും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുവും ഇതുസംബന്ധിച്ച കരാറുകളിൽ ഒപ്പിട്ടു. ഇന്ത്യയുടെ ഡിജിറ്റൽ പണമിടപാട് സംവിധാനമായ യുപിഐ ഇസ്രയേലിലും ഉപയോഗിക്കാനുള്ള കരാറും ഇതിൽ ഉൾപ്പെടുന്നു. യുപിഐയും ഇസ്രയേലിന്‍റെ പ്രാദേശിക പണമിടപാട് സംവിധാനവും തമ്മിൽ ബന്ധിപ്പിക്കും. ഇതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ഡിജിറ്റൽ ഇടപാടുകളും വേഗത്തിലാകുമെന്നാണ് കരുതുന്നത്. ഇത് വ്യാപാരം, ടൂറിസം തുടങ്ങിയ മേഖലകളിലും നേട്ടമാകും. പരമ്പരാഗത ബാങ്കിങ് സംവിധാനങ്ങളെ ആശ്രയിക്കാതെ ചെലവ് കുറഞ്ഞ രീതിയിൽ പണമിടപാട് സാധ്യമാകുമെന്നതാണ് പ്രത്യേകത.ഇന്ത്യയുടെ നാഷണൽ പേയ്മെന്‍റ് കോർപറേഷൻ തയാറാക്കിയ യുപിഐ സംവിധാനം നിലവിൽ എട്ടോളം രാജ്യങ്ങളിൽ ഉപയോഗിക്കാനാകും. യുഎഇ, സിംഗപൂർ, ഭൂട്ടാൻ, നേപ്പാൾ, ശ്രീലങ്ക, ഫ്രാൻസ്, മൗറീഷ്യസ്, ഖത്തർ തുടങ്ങിയ രാജ്യങ്ങളിലാണ് യുപിഐ വഴി പണമിടപാട് നടത്താൻ കഴിയുന്നത്.
ഇന്ത്യയും ഇസ്രയേലും ഇനി യുപിഐയിലും ‘പാർട്‍ണർ’, ഡീൽ ഉറപ്പിച്ച് മോദിയും നെതന്യാഹുവും…
