ജയ്‌പൂരിൽ ഇന്ത്യൻ വ്യോമസേനയുടെ വ്യോമാഭ്യാസപ്രകടനം . വ്യോമസേനയുടെ സൂര്യ കിരൺ, സാരംഗ് ടീമുകൾ ചേർന്നാണ് ആകാശ പ്രദർശനങ്ങൾ നടത്തിയത്. ജൽ മഹൽ പ്രദേശത്താണ് വ്യോമ പ്രദർശനം നടന്നത്.വ്യോമസേനയുടെ സൂര്യ കിരൺ എയറോബാറ്റിക് ടീം, ചുവപ്പും വെള്ളയും നിറത്തിലുള്ള ഹോക്ക് ജെറ്റുകൾ ഉപയോഗിച്ച്, തടാകത്തിന്റെ വെള്ളത്തിന് മുകളിലൂടെ വിമാനങ്ങളും ഹെലികോപ്റ്ററുകളും പറത്തി . ഒമ്പത് ജെറ്റുകൾ ഒരേസമയം വൈവിധ്യമാർന്ന എയറോബാറ്റിക് അഭ്യാസങ്ങളും അവതരിപ്പിച്ചു. 1,000 അടി ഉയരത്തിൽ, വെറും 5 മീറ്റർ അകലത്തിൽ, വിമാനങ്ങൾ 18 പ്രദർശനങ്ങൾ നടത്തി.സാരംഗ് ടീമിന്റെ ഹെലികോപ്റ്ററുകൾ നഹർഗഡ് ബേസിൽ നിന്ന് പറന്നുയർന്നു. അഞ്ച് ഹെലികോപ്റ്ററുകളും വിവിധ പ്രകടനങ്ങൾ നടത്തി ജനങ്ങളുടെ ഹൃദയം കീഴടക്കി. ത്രിവർണ്ണ പതാകയുമേന്തി സൂര്യ കിരൺ ടീമിന്റെ വിമാനം പറന്നതും വ്യത്യസ്ത കാഴ്‌ച്ചയായി. സൂര്യ കിരൺ ടീമിലെ ഒമ്പത് പൈലറ്റുമാരിൽ മൂന്ന് പേർ ജയ്‌പൂർ നിവാസികളാണ്.
കരുത്ത് കാട്ടി ഇന്ത്യൻ വ്യോമസേനയുടെ അഭ്യാസപ്രകടനം ; ത്രിവർണ്ണപതാകയുമായി 1,000 അടി ഉയരത്തിൽ പറന്നുയർന്ന് യുദ്ധ വിമാനങ്ങൾ
