മെറ്റ് ഗാലയുടെ ഈ വര്‍ഷത്തെ പതിപ്പില്‍ ശ്രദ്ധേയരായി ഇന്ത്യന്‍ സെലിബ്രിറ്റികള്‍. ഷാരൂഖ് ഖാന്‍, പ്രിയങ്ക ചോപ്ര, കിയാര അദ്വാനി തുടങ്ങിയവരായിരുന്നു ഇന്ത്യന്‍ സെലിബ്രിറ്റികളിലെ പ്രധാന താരങ്ങൾ. ഗര്‍ഭിണിയായിരിക്കെയാണ് കിയാര മെറ്റ് ഗാലയിലേക്ക് ചുവടുവെച്ചത്. നിറവയറുമായി എത്തിയ താരത്തെ ഏവരും ഹൃദ്യമായാണ് സ്വീകരിച്ചത്.
സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ എക്‌സിക്യുട്ടീവ് ഡയറക്ടറായ നടാഷ പൂനവാല, മുകേഷ് അംബാനിയുടെ മകളും സംരംഭകയുമായ ഇഷ അംബാനി, പഞ്ചാബി ഗായകനും നടനുമായ ദില്‍ജിത്ത് ദൊസഞ്ജ്, സംരംഭകയായ മോന പട്ടേല്‍ എന്നിവരും മെറ്റ് ഗാലയിലെ ഇന്ത്യന്‍ മുഖങ്ങളായിരുന്നു.
അതേസമയം പതിവുപോലെ സ്‌റ്റൈലിഷായാണ് ഷാരൂഖ് ഖാന്‍ മെറ്റ് ഗാലയിൽ എത്തിയത്. മെറ്റ് ഗാലയിലേക്ക് ആദ്യമായി കിങ് ഖാന്‍ എത്തുന്നുവെന്നറിഞ്ഞപ്പോള്‍ തന്നെ ആരാധകര്‍ ആവേശത്തിലായിരുന്നു. സബ്യസാചി മുഖര്‍ജി ഡിസൈന്‍ ചെയ്ത വസ്ത്രം ധരിച്ചാണ് ഷാരൂഖ് ഖാന്‍ റെഡ് കാര്‍പ്പറ്റിലെത്തിയത്. കടുവത്തല ലോക്കറ്റുള്ള മാല ഉള്‍പ്പെടെയുള്ള ആഭരണങ്ങളും ഖാന്‍ ധരിച്ചിരുന്നു.