ചികിത്സാ സംവിധാനങ്ങളിലെ അപര്യാപ്തതകളുമായി ബന്ധപ്പെട്ട് മെഡിക്കൽ കോളജ് യൂറോളജി വകുപ്പ് മേധാവി ഡോ.ഹാരിസ് ചിറക്കൽ നടത്തിയ വെളിപ്പെടുത്തലു കളുടെ പേരിൽ സർക്കാർ സ്വീകരിച്ച പ്രതികാര നടപടികളിൽ മറുപടിയുമായി ഇന്ത്യൻ മെഡിക്കൽ ആസോസിയേഷൻ. ആരോഗ്യ വകുപ്പിന്റെ നീക്കത്തെ ശക്തമായി ചെറുക്കുമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പറഞ്ഞു.
ഡോ. ഹാരിസ് സദുദ്ദേശ്യത്തോടെയാണ് വെളിപ്പെടുത്തലുകൾ നടത്തിയതെന്നും ഐഎംഎ അധികൃതർ അറിയിച്ചു. ഛത്തീസ്ഗഡിൽ ഭരണകൂട ഭീകരതയ്ക്ക് ഇരയാക്കപ്പെട്ട ആ രണ്ട് മലയാളി കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചിരിക്കുന്നു. കഴിഞ്ഞ 9 ദിവസങ്ങൾ ആയി നീതിക്കുവേണ്ടി പോരാടിയ കേരളത്തിലെയും ഭാരതത്തിലെയും എല്ലാ മതേതരവാദികൾക്കും ജനാധിപത്യത്തിന്റെ ഭാഷയിൽ നന്ദി പറയുന്നു. കന്യാസ്ത്രീകൾക്കെതിരെ ഛത്തീസ്ഗഡ് ഗവൺമെന്റ് കേസ് എടുത്തത് മുതൽ ഇന്നലെ ജാമ്യം കിട്ടുന്നതുവരെ നീതി ഉറപ്പാക്കാനായി മുന്നിൽ നിന്ന് പോരാടിയ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രതിപക്ഷ പോരാട്ടത്തെ അഭിനന്ദിക്കാതെ നമുക്ക് ഈ വിഷയത്തെ അഭിസംബോധന ചെയ്യാനാകില്ല.