ആഗോള നേതാക്കളിലെ ജനപ്രീതി സൂചികയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒന്നാമതാണെന്ന് അന്താരാഷ്‌ട്ര സർവേകൾ വ്യക്തമാക്കുന്നു. മോണിങ് കൺസൾട്ട് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 67 ശതമാനം അംഗീകാര റേറ്റിങ്ങോടെയാണ് മോദി മുന്നിലെത്തിയത്. സ്റ്റാറ്റിസ്റ്റയുടെ കണക്കനുസരിച്ചും 70 ശതമാനം റേറ്റിങ്ങോടെ മോദി തന്നെ ലോക നേതാക്കളിൽ മുൻപന്തിയിലാണ്. അർജന്റീന പ്രസിഡന്റ് ഹാവിയർ മിലി ഉൾപ്പെടെയുള്ളവർ പിന്നാലെയുണ്ട്.ഡിജിറ്റൽ ലോകത്തും രാഷ്‌ട്രീയ വേദികളിലും ഒരുപോലെ സ്വാധീനം ചെലുത്തുന്ന നേതാവെന്ന നിലയിൽ മോദിയുടെ സ്ഥാനമുറപ്പിക്കുന്നതാണ് ഈ കണക്കുകൾ. അതേസമയം, സൈബർ ലോകത്ത് പുതിയ റെക്കോർഡ് കരസ്ഥമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നിലെത്തി. ഇൻസ്റ്റഗ്രാമിൽ 10 കോടി ഫോളോവേഴ്‌സ് എന്ന അപൂർവ നേട്ടമാണ് മോദി കൈവരിച്ചത്. ഈ നേട്ടം കൈവരിക്കുന്ന ലോകത്തിലെ ആദ്യ രാഷ്‌ട്രീയ നേതാവായാണ് മോദി ചരിത്രം കുറിച്ചത്.
ആഗോള നേതാക്കളിലെ ജനപ്രീതി സൂചികയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒന്നാമത്, നേട്ടം കൈവരിക്കുന്ന ലോകത്തിലെ ആദ്യ രാഷ്‌ട്രീയ നേതാവ്
