സർക്കാർ ആനുകൂല്യങ്ങൾ വാങ്ങി ഭീകരരുമായി ചേർന്ന് ഇന്ത്യാ വിരുദ്ധനീക്കം ; അഞ്ച് സർക്കാർ ജീവനക്കാരെ ജോലിയിൽ നിന്ന് പുറത്താക്കി മനോജ് സിൻഹ

ഭീകരവാദവുമായി ബന്ധപ്പെട്ട ഘടകങ്ങൾക്കെതിരെ ശക്തമായ നടപടിയുമായി ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ . തീവ്രവാദ സംഘടനകളുമായി ബന്ധമുള്ള അഞ്ച് സർക്കാർ ജീവനക്കാരെയും പിരിച്ചുവിട്ടു. ഭരണഘടനയുടെ ആർട്ടിക്കിൾ 311(2)(c) യിലെ അസാധാരണ വ്യവസ്ഥകൾ ഉപയോഗിച്ചാണ് കർശന നടപടി സ്വീകരിച്ചത് . ദേശീയ സുരക്ഷയുടെ താൽപ്പര്യാർത്ഥം വകുപ്പുതല അന്വേഷണമില്ലാതെ തന്നെ പിരിച്ചുവിടാൻ എൽ-ജി മനോജ് സിൻഹ നിർദേശിക്കുകയായിരുന്നു.ഇതോടെ ഭീകരവാദവുമായി ബന്ധപ്പെട്ടതിന്റെ പേരിൽ 2020 മുതൽ പിരിച്ചുവിട്ട സർക്കാർ ജീവനക്കാരുടെ എണ്ണം 85 ആയി ഉയർന്നു. പൊതു ക്രമത്തിനും ഇന്ത്യയുടെ പരമാധികാരത്തിനും ഇത്തരം ജീവനക്കാർ നേരിട്ട് ഭീഷണിയാണെന്ന് നിഗമനം ചെയ്ത കേന്ദ്ര, പ്രാദേശിക സുരക്ഷാ ഏജൻസികൾ തയ്യാറാക്കിയ വിശദമായ വിവരങ്ങളുടെയും രേഖകളുടെയും അടിസ്ഥാനത്തിലാണ് തീരുമാനം എടുത്തതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞുസർക്കാർ സ്കൂൾ അധ്യാപകനായ മുഹമ്മദ് ഇഷ്ഫാഖ്; ലബോറട്ടറി ടെക്നീഷ്യനായ താരിഖ് അഹമ്മദ് റാഹ്; അസിസ്റ്റന്റ് ലൈൻമാൻ ബഷീർ അഹമ്മദ് മിർ , വനം വകുപ്പിലെ ഫീൽഡ് വർക്കർ ഫാറൂഖ് അഹമ്മദ് ഭട്ട് , ആരോഗ്യ വകുപ്പിലെ ഡ്രൈവർ മുഹമ്മദ് യൂസഫ് എന്നിവരെയാണ് പിരിച്ചുവിട്ടത്.

Leave a Reply

Your email address will not be published. Required fields are marked *