‘തൊഴിലുറപ്പ് പദ്ധതിയില്‍ 1000 കോടിയുടെ ക്രമക്കേട്’ ; അഴിമതി നടക്കില്ല, കോണ്‍ഗ്രസും സിപിഎമ്മും വിബിജി റാം പദ്ധതിയെ എതിര്‍ക്കുന്നു: രാജീവ് ചന്ദ്രശേഖര്‍.

കേരളത്തിലെ തൊഴിലുറപ്പു പദ്ധതിയില്‍ 1000 കോടി രൂപയുടെ വ്യാജ പദ്ധതികള്‍ കണ്ടെത്തിയെന്നും ഇനി ഇത്തരം അഴിമതി നടക്കില്ലെന്നതിനാലാണ് കോണ്‍ഗ്രസും സിപിഎമ്മും വിബിജി റാം പദ്ധതിയെ എതിര്‍ക്കുന്നതെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.കേരളത്തില്‍ 14% തൊഴിലുറപ്പു കാര്‍ഡുകള്‍ വ്യാജമായിരുന്നു. 1000 കോടിയുടെ വ്യാജ പദ്ധതികളാണ് കണ്ടെത്തിയത്. ബയോമെട്രിക്, ജിയോ ടാഗിങ് അടക്കം ഏര്‍പ്പെടുത്തുമ്പോള്‍ ഈ തട്ടിപ്പു നടക്കില്ല, അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. പാവപ്പെട്ടവരുടെ ക്ഷേമ പദ്ധതികളില്‍ ശതകോടികളുടെ അഴിമതി നടത്തിയ ചരിത്രമാണ് കോണ്‍ഗ്രസിനുള്ളത്. നുണ പറഞ്ഞ് ജനങ്ങളെ വിഡ്ഢികളാക്കി രക്ഷപ്പെടാന്‍ കോണ്‍ഗ്രസിനെയും സിപിഎമ്മിനെയും ഇനി സമ്മതിക്കില്ല. ചര്‍ച്ചയ്‌ക്കും സംവാദത്തിനും ബിജെപി ഒരുക്കമാണ്, രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *